പാവനമേതോ ദാഹം പേറുമെൻ
മോഹ മന്ദാരപ്പൂവേ...(2)
നിന്നിതൾ ജാലം ചുംബിച്ചുണർത്തിയ
മന്മഥനാരാരോ....
പാവനമേതോ ദാഹം പേറുമെൻ
മോഹ മന്ദാരപ്പൂവേ...
പ്രേമം...ആയിരമായിരം
ഓമൽക്കിനാക്കൾതൻ മേളം..(2)
ജന്മജന്മാന്തര ബന്ധങ്ങളെഴുതും
കാവ്യം...കാവ്യം...
കരയാനാകിലും അല്ലാതാകിലും
ഹൃദയം തന്നൂ ഞാൻ...
നിനക്കെൻ ഹൃദയം തന്നൂ ഞാൻ...
പാവനമേതോ ദാഹം പേറുമെൻ
മോഹ മന്ദാരപ്പൂവേ...
നാളെ...കാതങ്ങൾ പോകിലും
പിരിയില്ല പാതകൾ ദൂരേ...(2)
ഇങ്ങിനെ എൻ കിനാപ്പൊന്മണിപ്പൈങ്കിളിക്കു
പാടാൻ....പാടാൻ....
കൊഴിയാനാകിലും അല്ലാതാകിലും
കദനം തന്നൂ ഞാൻ...
നിനക്കെൻ കദനം തന്നൂ ഞാൻ...
(പാവനമേതോ...)