പാവക്കുട്ടീ പാവാടക്കുട്ടീ.. പിച്ചാ പിച്ചാ പിച്ചാ
കാത്തിരിപ്പൂ വീട്ടിലൊരു കൊച്ചുകൂട്ടുകാരീ
കൂട്ടുകാരീ
താഴത്തും വയ്ക്കാതെ തലയിലും വയ്ക്കാതെ
കൊണ്ടുനടക്കും പിച്ചനടക്കും
കവുങ്ങിന്‍ പൂക്കുലക്കതിരുപോലൊരു
കളിക്കൂട്ടുകാരി കൂട്ടുകാരി
പഞ്ചാരയുമ്മതരും പാലുകറന്നുതരും
ഇമ്മിണിക്കുമ്പിളില്‍ ഇങ്ക് തരും
കിലുകിലുങ്ങനെ ഇക്കിളികൂട്ടും
കളിക്കൂട്ടുകാരി കൂട്ടുകാരി......