മനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍
മറച്ചുവെച്ചൂ ഞാന്‍ - എന്റെ
കാമുകനൊരു മാല കോര്‍ക്കാന്‍
കരുതിവെച്ചൂ ഞാന്‍...
വിളഞ്ഞ സ്വപ്നം കരളിനുള്ളില്
ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ
ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍
എടുത്തുവെച്ചൂ ഞാന്‍...
(മനസ്സിനുള്ളിലെ)
കണ്മണീ നീ അരികില്‍ വന്നാല്‍
കരളിനുള്ളില് കുളിര്...
കൈവിരലുകളാല്‍ കവര്‍ന്നെടുക്കും
കവിളില്‍ മിന്നും തളിര്...
കരളിനുള്ളില് കുളിര്...
കവിളില്‍ മിന്നും തളിര്...
(മനസ്സിനുള്ളിലെ)
തങ്കമേ നിന് പൂത്തുലഞ്ഞ
താരുടല്‍ ഞാന്‍ തഴുകും
ഹൃദയമാകെ നിറഞ്ഞു വഴിയും
ലഹരിയില്‍ ഞാന്‍ മുഴുകും
താരുടല്‍ ഞാന്‍ തഴുകും
ലഹരിയില്‍ ഞാന്‍ മുഴുകും
(മനസ്സിനുള്ളിലെ)