Paarvvana paalmala

പാർവ്വണ പാൽമഴ
Year
Language

പാര്‍വ്വണപ്പാല്‍മഴ പെയ്തൊഴിയും
പാലപ്പൂമണപ്പുഴയൊഴുകും
ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം
ആകാശപ്പനയില്‍ ഞാന്‍ പണിഞ്ഞു തരും
എന്തു വേണം സഖീ എന്തു വേണം
ഇനി നിനക്കെന്തു വേണം
(പാര്‍വ്വണ)

ഋതുമതിപ്പെണ്ണിന് ഞൊറിഞ്ഞുടുക്കാന്‍
കസവണിക്കോടി കണിക്കോടി
ആയിരത്തൊന്നു തളിര്‍വെറ്റിലയും
സ്വര്‍ണ്ണനക്ഷത്രക്കളിപ്പാക്ക്
പാടാന്‍ സ്വര്‍ഗ്ഗവാതില്‍ കിളിപ്പാട്ട്
എന്തു വേണം സഖീ എന്തു വേണം
ഇനി നിനക്കെന്തു വേണം
(പാര്‍വ്വണ)

ചിലങ്കകള്‍ കിലുങ്ങും സ്വരമേളം
ആതിരരാവിന്‍ തിരുവരങ്ങ്
താമരക്കുമ്പിളില്‍ ശലഭഗീതം
നിനക്കാടാനമ്പിളിക്കളിയൂഞ്ഞാല്‍
ആശകള്‍ നീര്‍ത്തും മയില്‍പ്പീലി
എന്തു വേണം സഖീ എന്തു വേണം
ഇനി നിനക്കെന്തു വേണം
(പാര്‍വ്വണ)

pārvvaṇappālmaḻa pĕydŏḻiyuṁ
pālappūmaṇappuḻayŏḻuguṁ
āyiraṁ nilayuḽḽŏrāvaṇikkŏṭṭāraṁ
āgāśappanayil ñān paṇiññu taruṁ
ĕndu veṇaṁ sakhī ĕndu veṇaṁ
ini ninakkĕndu veṇaṁ
(pārvvaṇa)

ṛtumadippĕṇṇin ñŏṟiññuḍukkān
kasavaṇikkoḍi kaṇikkoḍi
āyirattŏnnu taḽirvĕṭrilayuṁ
svarṇṇanakṣatrakkaḽippākk
pāḍān svarggavādil kiḽippāṭṭ
ĕndu veṇaṁ sakhī ĕndu veṇaṁ
ini ninakkĕndu veṇaṁ
(pārvvaṇa)

silaṅgagaḽ kiluṅṅuṁ svarameḽaṁ
ādirarāvin diruvaraṅṅ
tāmarakkumbiḽil śalabhagīdaṁ
ninakkāḍānambiḽikkaḽiyūññāl
āśagaḽ nīrttuṁ mayilppīli
ĕndu veṇaṁ sakhī ĕndu veṇaṁ
ini ninakkĕndu veṇaṁ
(pārvvaṇa)