പാര്‍വ്വതീ മനോഹരീ
പാര്‍വ്വണം സുധാമയം
നടനവേദിയായ് ശ്രീശൈലം
നന്ദിമൃദംഗലയം പ്രണവനാദമഴയായ്
പാര്‍വ്വതീ...
കഞ്ജബാണന്നമ്പെയ്‌തൂ
പൊന്‍വസന്തം മിഴി തുറന്നു
കയ്യിലേന്തും മാന്‍പേടയായ്
അരനു ഹൃദയജതികളുയര്‍ന്നൂ
ശൃംഗാരപ്പദംപോലെ ഹിമഗിരി
മിഴി മൂന്നില്‍ നിലാവിന്റെ കുളിരലകള്‍
പ്രണയം പ്രിയമാനസത്തില്‍
ഗംഗപോലെ ഒഴുകുകയായ്
ശൈലാധിനാഥ പാഹി പാഹി
ഹിമചന്ദ്രചൂഡ പാഹി പാഹി തവ ചരണം
മണിനാഗഭൂഷ ദേവ ദേവ
ശിവസാംബരുദ്ര ഭാവയാമി തവ ചരിതം
പാര്‍വ്വതീ...
നടനമാടീ നടരാജന്‍
സാന്ദ്രമൊഴുകീ പ്രണയപദം
നാരദവീണാതന്ത്രികളില്‍
ശിവദമധുരസ്വരങ്ങളുയര്‍ന്നൂ
തിരുനാഗച്ചിലമ്പിട്ട മദകര ഹര-
ലീലാവിലാസങ്ങളുണരുമ്പോള്‍
ഉലകില്‍ ദ്രുതതാണ്ഡവങ്ങളാടിടുന്നു ഭൂതഗണം
ഭസ്മാംഗരാഗ പാഹി പാഹി
രാജാധിരാജ ഭാവയാമി തവനടനം
ശിവസുന്ദരേശ വാമദേവ
ലോകാധിനാഥ ശോധയാശു മമഹൃദയം
(പാര്‍വ്വതീ)
pārvvadī manoharī
pārvvaṇaṁ sudhāmayaṁ
naḍanavediyāy śrīśailaṁ
nandimṛdaṁgalayaṁ praṇavanādamaḻayāy
pārvvadī...
kañjabāṇannambĕytū
pŏnvasandaṁ miḻi tuṟannu
kayyilenduṁ mānpeḍayāy
aranu hṛdayajadigaḽuyarnnū
śṛṁgārappadaṁpolĕ himagiri
miḻi mūnnil nilāvinṟĕ kuḽiralagaḽ
praṇayaṁ priyamānasattil
gaṁgabolĕ ŏḻugugayāy
śailādhinātha pāhi pāhi
himasandrasūḍa pāhi pāhi tava saraṇaṁ
maṇināgabhūṣa deva deva
śivasāṁbarudra bhāvayāmi tava saridaṁ
pārvvadī...
naḍanamāḍī naḍarājan
sāndramŏḻugī praṇayabadaṁ
nāradavīṇādandrigaḽil
śivadamadhurasvaraṅṅaḽuyarnnū
tirunāgaccilambiṭṭa madagara hara-
līlāvilāsaṅṅaḽuṇarumboḽ
ulagil drudadāṇḍavaṅṅaḽāḍiḍunnu bhūdagaṇaṁ
bhasmāṁgarāga pāhi pāhi
rājādhirāja bhāvayāmi tavanaḍanaṁ
śivasundareśa vāmadeva
logādhinātha śodhayāśu mamahṛdayaṁ
(pārvvadī)