Paarijaadam panineeril

പാരിജാതം പനിനീരിൽ
Year
Language

പാരിജാതം പനിനീരില്‍ കുളിച്ചു
പാലൊളിപ്പുഞ്ചിരി തൂകി
സ്വര്‍ഗ്ഗ കവാടം തുറന്നു തരാനായി
സ്വര്‍ഗ്ഗകുമാരി നീ വന്നു
ഒരു പ്രേമ വൈഢൂര്യ മണിമുത്തായ് നീ വാ
(പാരിജാതം പനിനീരില്‍)

അനുരാഗമാം മണിവീണയില്‍ ഹോ
ഒഴുകുന്നൊരു മൃദു രാഗമായ് ഹായ്
അനുരാഗമാം മണിവീണയില്‍
ഒഴുകുന്നൊരു മൃദു രാഗമായ്
മാനത്തെ മന്ദാരത്തോപ്പിലില്‍ പൂ ചൂടി
മാണിക്യത്തേരില്‍ ഒരുങ്ങിയിറങ്ങി നീ
എന്‍ കണ്ണില്‍ ആടി നീ വാ ഹോയ്
എന്‍ മുന്നില്‍ പാടി നീ വാ ഹായ്
(പാരിജാതം പനിനീരില്‍)

മധുമാസത്തിന്‍ കുളിര്‍ത്തെന്നലില്‍ ഹോയ്
കുയില്‍ ഗാനമായ് മമ വാടിയില്‍ ഹായ്
മധുമാസത്തിന്‍ കുളിര്‍ത്തെന്നലില്‍
കുയില്‍ ഗാനമായ് മമ വാടിയില്‍
പൊന്നിന്‍ ചിലങ്കള്‍ കാലിലണിഞ്ഞു നീ
എന്നിലെ സ്വപ്നങ്ങള്‍ ചുംബിച്ചുണര്‍ത്തുവാന്‍
പുന്നാരം പാടി നീ വാ ഹോയ്
കിന്നാരം ചൊല്ലി നീ വാ ഹായ്
(പാരിജാതം പനിനീരില്‍)

pārijādaṁ paninīril kuḽiccu
pālŏḽippuñjiri tūgi
svargga kavāḍaṁ tuṟannu tarānāyi
svarggagumāri nī vannu
ŏru prema vaiḍhūrya maṇimuttāy nī vā
(pārijādaṁ paninīril)

anurāgamāṁ maṇivīṇayil ho
ŏḻugunnŏru mṛdu rāgamāy hāy
anurāgamāṁ maṇivīṇayil
ŏḻugunnŏru mṛdu rāgamāy
mānattĕ mandārattoppilil pū sūḍi
māṇikyatteril ŏruṅṅiyiṟaṅṅi nī
ĕn kaṇṇil āḍi nī vā hoy
ĕn munnil pāḍi nī vā hāy
(pārijādaṁ paninīril)

madhumāsattin kuḽirttĕnnalil hoy
kuyil gānamāy mama vāḍiyil hāy
madhumāsattin kuḽirttĕnnalil
kuyil gānamāy mama vāḍiyil
pŏnnin silaṅgaḽ kālilaṇiññu nī
ĕnnilĕ svapnaṅṅaḽ suṁbiccuṇarttuvān
punnāraṁ pāḍi nī vā hoy
kinnāraṁ sŏlli nī vā hāy
(pārijādaṁ paninīril)