ഒന്നാകും അരുമലക്ക്
ഓരായിരം പൊൻപീലി
പീലി തെറുക്കണം മാല കൊരുക്കണം
മാലയ്ക്ക് മറുമാല താലിമാല
ആരു തരും താലിമാല
പൂക്കാലം വന്നു കുളിക്കാനിറങ്ങിയ
പൂന്തേൻ പുഴക്കടവിൽ
തനിച്ചു നിൽക്കും ജലകന്യകേ നിന്റെ
മനസ്സിളക്കാൻ ഞാൻ വന്നൂ
കാറ്റേറ്റും നല്ല കദളീവനത്തിലെ
നാല്പാമരത്തണലിൽ
തപസ്സിരിക്കും വനകന്യകേ നിന്റെ
തപസ്സിളക്കാൻ ഞാൻ വന്നൂ
തപസ്സിളക്കീട്ടെന്തു കിട്ടും
താരുണ്യത്തിൻ മുത്തു കിട്ടും
മുത്തു കിട്ടീട്ടെന്തു ചെയ്യും
മുദ്രമോതിരം തീർപ്പിക്കും
മോതിരം തീർത്തിട്ടെന്തു ചെയ്യും
മോഹിച്ച പെണ്ണിന്റെ വിരലിലിടും
മോഹിച്ച പെണ്ണിനെന്തു നൽകും
ചോദിച്ചതൊക്കെയുമവൾക്ക് നൽകും