Paandava vamsajan

പാണ്ഡവ വംശജന്‍
Year
Language

പാണ്ഡവ വംശജനഭിമന്യു
പാര്‍ത്ഥനു പൊന്മകനഭിമന്യു
വിരാടസുതയാം വത്സല തന്നുടെ
കരം പിടിച്ചാന്‍ അഭിമന്യു
പാണ്ഡവ വംശജനഭിമന്യു
പാര്‍ത്ഥനു പൊന്മകനഭിമന്യു

മധുവിധുതന്‍ കൊതി തീര്‍ന്നില്ല
മണിയറയില്‍ ചിരി മാഞ്ഞില്ല
പാണ്ഡവ കൌരവ യുദ്ധം വന്നു
പടക്കളത്തിന്‍ വിളി പൊന്തി
പാണ്ഡവ വംശജനഭിമന്യു
പാര്‍ത്ഥനു പൊന്മകനഭിമന്യു

മാതുലനൊരുവന്‍ ചതിച്ചു വെട്ടി
മരിച്ചുവീണു യുവധീരന്‍
ജീവിച്ചീടും ശവമായ് മാറി
പാവം വത്സല യുവവിധവ
പാവം.... വത്സല.... യുവവിധവ...

പാണ്ഡവ വംശജനഭിമന്യു
പാര്‍ത്ഥനു പൊന്മകനഭിമന്യു
വിരാടസുതയാം വത്സല തന്നുടെ
കരം പിടിച്ചാന്‍ അഭിമന്യു
പാണ്ഡവ വംശജനഭിമന്യു
പാര്‍ത്ഥനു പൊന്മകനഭിമന്യു

pāṇḍava vaṁśajanabhimanyu
pārtthanu pŏnmaganabhimanyu
virāḍasudayāṁ vatsala tannuḍĕ
karaṁ piḍiccān abhimanyu
pāṇḍava vaṁśajanabhimanyu
pārtthanu pŏnmaganabhimanyu

madhuvidhudan kŏdi tīrnnilla
maṇiyaṟayil siri māññilla
pāṇḍava kaൌrava yuddhaṁ vannu
paḍakkaḽattin viḽi pŏndi
pāṇḍava vaṁśajanabhimanyu
pārtthanu pŏnmaganabhimanyu

mādulanŏruvan sadiccu vĕṭṭi
mariccuvīṇu yuvadhīran
jīviccīḍuṁ śavamāy māṟi
pāvaṁ vatsala yuvavidhava
pāvaṁ.... vatsala.... yuvavidhava...

pāṇḍava vaṁśajanabhimanyu
pārtthanu pŏnmaganabhimanyu
virāḍasudayāṁ vatsala tannuḍĕ
karaṁ piḍiccān abhimanyu
pāṇḍava vaṁśajanabhimanyu
pārtthanu pŏnmaganabhimanyu