തുളസി സന്ധ്യയെരിയും നേരം
കണ്ണുനീര്‍ക്കടവില്‍ നീ
കൈവലിപ്പൂവായ് പൊഴിയരുതേ
കോടിജന്മം കൊണ്ടു നേടിയ താരകപ്പൊന് നാണ്യമോടെ
കൃഷ്ണപക്ഷം താണ്ടിവന്ന ചന്ദ്രനാണീ പൂമകന്‍
കോടിജന്മം....
കുളിരണിക്കയ്യാല്‍ പൂങ്കോടിയേല്‍ക്കാനായ്
കാത്തിരുന്നൊരമ്മയിവിടെ തളിരിളം പൂവില്‍
[തുളസി]
എന്റെമോഹശതങ്ങളില്‍ അമരമന്ത്രം പെയ്യുവാന്‍
മേഘസന്ദേശങ്ങളാലെ സ്നേഹവര്‍ഷം തൂകുവാന്‍
എന്റെമോഹ...........
നാലകങ്ങളിലെന് തിരുവാതിരപ്പൂവായ്
അമ്മവരുമോ കണ്ടുവോ നീ മാരിവില്ക്കതിരേ?
[തുളസി]