Paalinu madhuram

പാലിനു മധുരം
Year
Language

ഓ...........

പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം (2)
വേനലില്‍ വാഴും മിഴികള്‍ നിറഞ്ഞാല്‍ ഓടി വരില്ലേ നീ അമ്മേ ഉമ്മതരില്ലേ നീ
പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം

ഒരു പിടി മിഴിനീര്‍പ്പൂവുകള്‍ മാത്രം കരുതിയ വനലത പോലെ
ഒരു മൊഴി ഉരിയാടാതെ നിന്നെ തിരയുമൊരര്‍ദ്ധനെപ്പോലെ
തണലറിയാതെ വഴിയറിയാതെ വന്നു ഞാന്‍
നിന്‍ നിഴലുകള്‍ കുറുകും ഗോപുരനടയില്‍ പാഴ്മുള പാടുന്നു

പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം

ഉയിരിനു താളമുണര്‍ത്താന്‍ നീ ഹൃദയമിടിപ്പുകള്‍ തന്നു
മിഴിനീര്‍ കടമായി തരുവാന്‍ നിന്‍റെ കരിമണിമുകിലുകള്‍ വന്നു
നീയറിയാതെ ഓ.. നിലയറിയാതെ താഴുമ്പോളീ
ചിരിയുടെ നാളം താഴ്ത്തരുതേ നീ സ്നേഹസ്വരൂപന്‍ നീ

പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം
വേനലില്‍ വാഴും മിഴികള്‍ നിറഞ്ഞാല്‍ ഓടി വരില്ലേ നീ അമ്മേ ഉമ്മതരില്ലേ നീ
പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം

ഓ......

o...........

pālinu madhuraṁ teninu madhuraṁ pāṭṭilumāmadhuraṁ kūṭṭu varuṁ daivaṁ (2)
venalil vāḻuṁ miḻigaḽ niṟaññāl oḍi varille nī amme ummadarille nī
pālinu madhuraṁ teninu madhuraṁ pāṭṭilumāmadhuraṁ kūṭṭu varuṁ daivaṁ

ŏru piḍi miḻinīrppūvugaḽ mātraṁ karudiya vanalada polĕ
ŏru mŏḻi uriyāḍādĕ ninnĕ tirayumŏrarddhanĕppolĕ
taṇalaṟiyādĕ vaḻiyaṟiyādĕ vannu ñān
nin niḻalugaḽ kuṟuguṁ goburanaḍayil pāḻmuḽa pāḍunnu

pālinu madhuraṁ teninu madhuraṁ pāṭṭilumāmadhuraṁ kūṭṭu varuṁ daivaṁ

uyirinu tāḽamuṇarttān nī hṛdayamiḍippugaḽ tannu
miḻinīr kaḍamāyi taruvān ninṟĕ karimaṇimugilugaḽ vannu
nīyaṟiyādĕ o.. nilayaṟiyādĕ tāḻumboḽī
siriyuḍĕ nāḽaṁ tāḻttarude nī snehasvarūban nī

o......