പാലരുവി കുളിരണിയും കിന്നാരക്കുരവയുമായ്
ചങ്ങാലി പൂങ്കുരുവീ പോരാമോ (2)
താഴ്വാരങ്ങൾ പുത മഞ്ഞാടുമ്പോൾ
നെല്ലോല നീളും പൊൻവരമ്പിൻ ഓരമായ്
(പാലരുവി കുളിരണിയും..)
മേലാട പീലി മിനുക്കാൻ വാ മേടക്കാറ്റിൽ
കണിവെള്ളരി വള്ളിയിലാടാനായ് വാ (2)
സ്വരപല്ലവി പാടി തിര ഞൊറിയും പെരിയാറും (2)
തീരത്തെ മാന്തോപ്പിൽ കേട്ടില്ലേ കണ്ടില്ലേ
കൊട്ടും കുഴലും താളവുമിഴുകിയ മേളം കിളിമകളേ
(പാലരുവി കുളിരണിയും..)
കൊത്തങ്കല്ലാടി നടക്കാൻ വാ കളിയൂഞ്ഞാലിൽ
മുത്തശ്ശിക്കഥയിൽ മയങ്ങാനായ് വാ (2)
പുഞ്ചവയൽ കരയിൽ പകലൊഴിയും വഴിയോരം (2)
ആടാൻ വാ പാടാൻ വാ നേരം പോയ് നേരം പോയ്
മുത്തു വിളക്കു കൊളുത്തി മാനം നീളേ കിളിമകളേ
(പാലരുവി കുളിരണിയും..)