Paalaatt koman

പാലാട്ട്‌ കോമന്‍
Work
Year
Language

പാലാട്ടുകോമന്‍ വന്നാലും
പരമൂച്ചട്ടമ്പി മാറൂല്ല
പന്ത്രണ്ടാനമദിച്ചു വന്നാലും
പരമൂച്ചട്ടമ്പി മാറൂല്ല

ഗുസ്തിക്കാരന്‍ കാതരെന്നൊരു ചട്ടമ്പീ - പണ്ടു്
കൊച്ചീവെച്ചു് ഞമ്മടെ നേരെ കത്തിയെടുത്തു
പരമൂവണ്ണന്‍ മീശ പിരിച്ചൊരു നോട്ടം
പാവം കാതരു് ചറുപറെ ചറുപറെ
ചറുപറെ ചറുപറെയൊട്ടം
പരമുവണ്ണന്‍ തിരിയെ വിളിച്ചു എടാ കാതരെ
പാവം കാതരു് ഞെട്ടിവിറച്ചു - അണ്ണാ
കത്തിയെടുത്ത അവനെക്കൊണ്ടു്
കപ്പടമീശയെടുപ്പിച്ചു കപ്പടമീശയെടുപ്പിച്ചു
(പാലാട്ടു)

വള്ളക്കാരന്‍ കുട്ടനെന്നൊരു ചട്ടമ്പി - പണ്ടു്
പള്ളാത്തുരുത്തി കവലേവെച്ചൊരു തല്ലിനു വന്നു
തല്ലുകാരോ നൂറാളു് വള്ളക്കാരന്‍ തലയാളു്
കല്ലും വടിയുമിടിക്കട്ടയുമായു് തല്ലിനു വന്നു
പരമുവണ്ണന്‍ പള്ളയ്ക്കിട്ടൊരു കുത്തു കുത്തി
പാവം കുട്ടന്‍ പട്ടിയെപ്പോലെ മുട്ടുകുത്തി
പരമുവണ്ണന്‍ മീശപിരിച്ചു കുട്ടാ - എട കുട്ടാ
പാവം കുട്ടന്‍ നൊന്തു കരഞ്ഞു - അണ്ണാ അണ്ണാ
കുത്തിയ കുത്തിനു മറുകുത്തു കുത്തി
കുട്ടനെയണ്ണനെണീപ്പിച്ചു ഹായു്
(പാലാട്ടു)

pālāṭṭugoman vannāluṁ
paramūccaṭṭambi māṟūlla
pandraṇḍānamadiccu vannāluṁ
paramūccaṭṭambi māṟūlla

gustikkāran kādarĕnnŏru saṭṭambī - paṇḍu്
kŏccīvĕccu് ñammaḍĕ nerĕ kattiyĕḍuttu
paramūvaṇṇan mīśa piriccŏru noṭṭaṁ
pāvaṁ kādaru് saṟubaṟĕ saṟubaṟĕ
saṟubaṟĕ saṟubaṟĕyŏṭṭaṁ
paramuvaṇṇan diriyĕ viḽiccu ĕḍā kādarĕ
pāvaṁ kādaru് ñĕṭṭiviṟaccu - aṇṇā
kattiyĕḍutta avanĕkkŏṇḍu്
kappaḍamīśayĕḍuppiccu kappaḍamīśayĕḍuppiccu
(pālāṭṭu)

vaḽḽakkāran kuṭṭanĕnnŏru saṭṭambi - paṇḍu്
paḽḽātturutti kavalevĕccŏru tallinu vannu
tallugāro nūṟāḽu് vaḽḽakkāran dalayāḽu്
kalluṁ vaḍiyumiḍikkaṭṭayumāyu് tallinu vannu
paramuvaṇṇan paḽḽaykkiṭṭŏru kuttu kutti
pāvaṁ kuṭṭan paṭṭiyĕppolĕ muṭṭugutti
paramuvaṇṇan mīśabiriccu kuṭṭā - ĕḍa kuṭṭā
pāvaṁ kuṭṭan nŏndu karaññu - aṇṇā aṇṇā
kuttiya kuttinu maṟuguttu kutti
kuṭṭanĕyaṇṇanĕṇīppiccu hāyu്
(pālāṭṭu)