പാലാഴിയിൽ പൂന്തോണി പോൽ
ഈ നെഞ്ചിൽ നീ ചാഞ്ചാടി വാ (2)
നറുമലരുകൾ മേലേ ആ..
ഹിമകണികകൾ പോലെ ഓ..
ചൂഡാമണി ഗോമേദകം ഈ മൗലിയിൽ നീ ചാർത്തിവാ
മനം കവർന്ന പൈങ്കിളി
തുത്തു തുരുത്തുത്തു തുരുതുത്തൂ തുരുതുത്തൂ തൂ
(പാലാഴിയിൽ..)
ചേതസ്സിലെ കാണാക്കുയിൽ ഗാനാമൃതം തൂകാൻ വരും
ആത്മാവിലെ തേന്മാവിൽ നാം ഊഞ്ഞാലിടും രാഗങ്ങളായ്
ഉറവകൾ പോലെ ഉറവിടും മോഹം (2)
പുതുനുരയായ് തിരയായ് മാറും കാലം
തീരം ചേരും ചൂടും കുങ്കുമം
(പാലാഴിയിൽ...)
പൂമെയ്യിലെ താരാഗണം മാരോത്സവം കാണാൻ വരും
നാണങ്ങളിൽ താളങ്ങളിൽ ഈണങ്ങളായ് ചേരാമിനി
അനുപമമേതോ അസുലഭ ഭാവം (2)
പുതുകതിരായ് കനിയായ് തീരും നേരം
ഞാനും നീയും നേടും സംഗമം
(പാലാഴിയിൽ...)