Paalaalittira

പാലാഴിത്തിര
Year
Language

പാലാഴിത്തിരമേലെ നീരാടിയെത്തുന്ന
വാർതിങ്കളരയന്നമേ
പവിഴാധരങ്ങളാലമൃതം പൊഴിക്കുമ്പോൾ
ഒരു തുള്ളി തന്നീടുമോ
പാലാഴിത്തിരമേലെ നീരാടിയെത്തുന്ന
വാർതിങ്കളരയന്നമേ

മുടിയിൽ ചൂടുവാൻ കോർത്തൊരു മാല്യത്തിൻ
മണിമുത്തെനിക്കേകുമോ
തിരുനെറ്റിയിൽ നീ ചാർത്താനൊരുക്കിയ
കളഭം നൽകീടുമോ
കളഭം നൽകീടുമോ....
പാലാഴിത്തിരമേലെ നീരാടിയെത്തുന്ന
വാർതിങ്കളരയന്നമേ

താരാപഥം താണ്ടി താഴത്തെ ഭൂമിയിൽ
ആരോമലേ പോരുമോ
ദാഹിക്കുമെൻ ഭിക്ഷാപാത്രം നിറയ്ക്കുമോ
സ്നേഹം പകർന്നീടുമോ
(പാലാഴിത്തിരമേലെ....)
ആഹാഹാ..ആ...ആഹാഹാ...

pālāḻittiramelĕ nīrāḍiyĕttunna
vārdiṅgaḽarayanname
paviḻādharaṅṅaḽālamṛtaṁ pŏḻikkumboḽ
ŏru tuḽḽi tannīḍumo
pālāḻittiramelĕ nīrāḍiyĕttunna
vārdiṅgaḽarayanname

muḍiyil sūḍuvān korttŏru mālyattin
maṇimuttĕnikkegumo
tirunĕṭriyil nī sārttānŏrukkiya
kaḽabhaṁ nalgīḍumo
kaḽabhaṁ nalgīḍumo....
pālāḻittiramelĕ nīrāḍiyĕttunna
vārdiṅgaḽarayanname

tārābathaṁ tāṇḍi tāḻattĕ bhūmiyil
āromale porumo
dāhikkumĕn bhikṣābātraṁ niṟaykkumo
snehaṁ pagarnnīḍumo
(pālāḻittiramelĕ....)
āhāhā..ā...āhāhā...