Paalaalitteeram kandu nyaaan

പാലാഴിത്തീരം കണ്ടു ഞാന്‍
Work
Year
Language

പാലാഴീതീരം കണ്ടു ഞാന്‍
സ്നേഹത്തിന്നാഴം കണ്ടു ഞാന്‍
പൂച്ചെണ്ടിനു കൈനീട്ടി പൂക്കാലം വരവേറ്റു
ഒരു സ്വര്‍ഗ്ഗാരാമം നീളേ കൈവന്നു
(പാലാഴി)

ഇത്രനാളുമെങ്ങുപോയെന്‍ സ്നേഹാര്‍ദ്രയാമമേ
ഈ മടിയില്‍ തലചായ്ക്കാന്‍ കാത്തിരുന്നതാണു ഞാന്‍
കൈത്തലങ്ങളില്‍ സാന്ത്വനം തേടുവാന്‍
കൈക്കുഞ്ഞിന്‍ കനവോടെ കാത്തിരുന്നു ഞാന്‍
(പാലാഴി)

വെള്ളിനിലാത്തേരേറി പൊന്‍‌ചിങ്ങം വന്നപ്പോള്‍
ആദ്യത്തെ പൂവിളിയില്‍ അറിയാതുണര്‍ന്നു ഞാന്‍
ജന്മപുണ്യമായ് കൈവരും സ്വപ്നമായ്
തുമ്പിലയും നീര്‍ത്തിവച്ച് നോറ്റിരുന്നു ഞാന്‍
(പാലാഴി)

pālāḻīdīraṁ kaṇḍu ñān
snehattinnāḻaṁ kaṇḍu ñān
pūccĕṇḍinu kainīṭṭi pūkkālaṁ varaveṭru
ŏru svarggārāmaṁ nīḽe kaivannu
(pālāḻi)

itranāḽumĕṅṅuboyĕn snehārdrayāmame
ī maḍiyil talasāykkān kāttirunnadāṇu ñān
kaittalaṅṅaḽil sāndvanaṁ teḍuvān
kaikkuññin kanavoḍĕ kāttirunnu ñān
(pālāḻi)

vĕḽḽinilāttereṟi pŏn‌siṅṅaṁ vannappoḽ
ādyattĕ pūviḽiyil aṟiyāduṇarnnu ñān
janmabuṇyamāy kaivaruṁ svapnamāy
tumbilayuṁ nīrttivacc noṭrirunnu ñān
(pālāḻi)