Paalaalikkadavil

പാലാഴിക്കടവില്‍
Work
Year
Language

പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങിയ
പാലപ്പൂങ്കാവിലെ പൂനിലാവേ
പൂനിലാവേ പൂനിലാവേ
പുഷ്പവിമാനമെനിക്കുതരൂ

കിങ്ങിണിയെവിടേ കിരീടമെവിടേ
കിലുകിലെച്ചിരിക്കണ വെണ്ണിലാവേ
വെണ്ണിലാവേ വെണ്ണിലാവേ
വാല്‍ക്കണ്ണാടിയെനിക്കുതരൂ

കരളിലെ കടലില്‍ കാണാക്കടലില്‍
കണ്‍വല വീശും കളിത്തോഴി
കടമിഴിക്കോണില്‍ സ്വപ്നവുമായ് നീ
കടപ്പുറത്തേക്കോടിവരൂ

കാര്‍ത്തികരാവിന്‍ കല്‍പ്പടവിങ്കല്‍
കാത്തിരിക്കിണ കൂട്ടുകാരാ
കൂട്ടുകാരാ കൂട്ടുകാരാ
വീട്ടിലേക്കു വിരുന്നുവരൂ
തക്കിളിനൂല്‍ക്കും താമരപ്പെണ്ണേ
തരിവളക്കൈകളിലെന്താണ്?
പൂത്താലി പൂത്താലി
പൂവമ്പന്‍ തന്ന പൂത്താലി

pālāḻikkaḍavil nīrāṭṭiniṟaṅṅiya
pālappūṅgāvilĕ pūnilāve
pūnilāve pūnilāve
puṣpavimānamĕnikkudarū

kiṅṅiṇiyĕviḍe kirīḍamĕviḍe
kilugilĕccirikkaṇa vĕṇṇilāve
vĕṇṇilāve vĕṇṇilāve
vālkkaṇṇāḍiyĕnikkudarū

karaḽilĕ kaḍalil kāṇākkaḍalil
kaṇvala vīśuṁ kaḽittoḻi
kaḍamiḻikkoṇil svapnavumāy nī
kaḍappuṟattekkoḍivarū

kārttigarāvin kalppaḍaviṅgal
kāttirikkiṇa kūṭṭugārā
kūṭṭugārā kūṭṭugārā
vīṭṭilekku virunnuvarū
takkiḽinūlkkuṁ tāmarappĕṇṇe
tarivaḽakkaigaḽilĕndāṇ?
pūttāli pūttāli
pūvamban danna pūttāli