ഉം...ഉം...
പാലാഴി പൂമങ്കേ
പൂനിലാവിന്‍
തേരിറങ്ങി
നീ.. വാ (പാലാഴി..)
ഇന്ദ്രനീലം തുളുമ്പും നിന്‍ കണ്ണില്‍
ചന്ദ്രകാന്തം വിതുമ്പും നിന്‍ ചുണ്ടില്‍ (2)
മൂ..കം നിന്റെ നാമം
ഏതോ വീണാ ഗാനം . മീട്ടും (പാലാഴി..)
വെണ്ണിലാവിന്‍ കരങ്ങള്‍ക്കു നാണം
വെണ്ണ തോല്‍കും നിന്‍ പൂമേനി പുല്‍കാന്‍ (2)
മേ..ഘം കൊണ്ടു പോലും
താനെ മൂടും തിങ്കള്‍. ബിംബം (പാലാഴി..)