Paala poottu

പാല പൂത്തു
Year
Language

പാലപൂത്തു പരണകള്‍ പൂത്തു
പാച്ചോറ്റി പൂത്തു
മാറില്‍ വാഴും മാരനുഞാനൊരു
മലര്‍ മഞ്ചം തീര്‍ത്തു

ഏലേലം ഏലേലം താലോലം താലോലം(2)

മാരനുക്കും മാരന്‍ വന്നെടീ
മാടത്തേ തേന്‍‌കുരുവി
വീരനുക്കും വീരന്‍ വന്നെടി
വിരിമാറില്‍ പൂങ്കുരുവി

ഏലേലം ഏലേലം താലോലം താലോലം(2)

പുരളിമലച്ചെരുവില്‍ നിന്നും
പുന്നമലര്‍ കൊണ്ടുവാ
കൊടകുമലര്‍ക്കാട്ടില്‍ നിന്നും
കൊന്നപ്പൂ കൊണ്ടത്താ

ഏലേലം ഏലേലം താലോലം താലോലം(2)

കൊമ്പനാനപ്പുറത്തെന്റെ
തമ്പുരാനൊരമ്പാരി
മാമ്പുള്ളി ചൊണങ്ങുള്ള
മാറിലൊന്നു തഴുകട്ടെ

ഏലേലം ഏലേലം താലോലം താലോലം(2)

pālabūttu paraṇagaḽ pūttu
pāccoṭri pūttu
māṟil vāḻuṁ māranuñānŏru
malar mañjaṁ tīrttu

elelaṁ elelaṁ tālolaṁ tālolaṁ(2)

māranukkuṁ māran vannĕḍī
māḍatte ten‌kuruvi
vīranukkuṁ vīran vannĕḍi
virimāṟil pūṅguruvi

elelaṁ elelaṁ tālolaṁ tālolaṁ(2)

puraḽimalaccĕruvil ninnuṁ
punnamalar kŏṇḍuvā
kŏḍagumalarkkāṭṭil ninnuṁ
kŏnnappū kŏṇḍattā

elelaṁ elelaṁ tālolaṁ tālolaṁ(2)

kŏmbanānappuṟattĕnṟĕ
tamburānŏrambāri
māmbuḽḽi sŏṇaṅṅuḽḽa
māṟilŏnnu taḻugaṭṭĕ

elelaṁ elelaṁ tālolaṁ tālolaṁ(2)