Paahimaadhava

പാഹിമാധവ
Year
Language

പാഹിമാധവ പാഹി കേശവ
പാഹിനന്ദകുമാരാ
പാഹിമാം യദുനാഥാമുകുന്ദാ
പാഹിപാഹി മുരാരേ

പതിതപാവന പാപവിമോചന
പാഹിമാം മണിവര്‍ണ്ണാ
പാരിനാകെ സമാശ്രയം നിന്‍
പാദപത്മം കണ്ണാ

കമലലോചന കംസനിസൂദന
കാമ്യവരദാ കണ്ണാ
കദനനാശന ശ്രിതജന വത്സല
കാര്‍മുകില്‍ക്കൊടി വര്‍ണ്ണാ

ഹൃദയസ്പന്ദനം രാപ്പകല്‍ ഹരിയുടെ
നാമമന്ത്രണമാട്ടെ
മിഴിയിലെന്നും മധുഹരനിന്നുടെ
മധുരഗര്‍ജ്ജനമാട്ടെ

pāhimādhava pāhi keśava
pāhinandagumārā
pāhimāṁ yadunāthāmugundā
pāhibāhi murāre

padidabāvana pābavimosana
pāhimāṁ maṇivarṇṇā
pārināgĕ samāśrayaṁ nin
pādabatmaṁ kaṇṇā

kamalalosana kaṁsanisūdana
kāmyavaradā kaṇṇā
kadananāśana śridajana vatsala
kārmugilkkŏḍi varṇṇā

hṛdayaspandanaṁ rāppagal hariyuḍĕ
nāmamandraṇamāṭṭĕ
miḻiyilĕnnuṁ madhuharaninnuḍĕ
madhuragarjjanamāṭṭĕ