പാടൂ മാനസമേ പാടൂ
പാടൂ മാനസമേ പാടൂ ഹാ മോഹനമായ്
ആനന്ദം നല്‍കിടുവാന്‍ പ്രാണേശന്‍ പോരും
മാനസമേ പാടൂ ഹാ മാനസമേ പാടൂ
പാടൂ മാനസമേ പാടു
മണിവീണാനാദം പോല്‍ മാധുര്യം ചേരും
മയിലാടും പോലെ നീ നടമാടും നേരം
(മണിവീണാനാദം )
മാനിക്കും മനതാരില്‍ അനുരാഗ സാരം (2)
മാനസമേ പാടൂ ആ മാനസമേ പാടൂ
പാടൂ മാനസമേ പാടു
ചിതറിടും ഈ ചിന്തകള്‍ തന്‍ ഗ്രന്ഥങ്ങള്‍ ഒന്നായി
ചേര്‍ത്തിടുവേന്‍ ജീവിതത്തില്‍ ശ്രീയവനും ഇന്നാള്‍
(ചിതറിടും )
വന്നാലും എന്‍ ആശ തന്നാലും നാഥാ (2)
മാനസമേ പാടൂ ഹാ മാനസമേ പാടു
പാടു മാനസമേ പാടു ഹാ മോഹനമായ്
ആനന്ദം നല്‍കിടുവാന്‍ പ്രാണേശന്‍ പോരും
മാനസമേ പാടൂ ഹാ മാനസമേ പാടു