Paadiraavin neelayamuna

പാതിരാവിൻ നീലയമുന
Year
Language

പാതിരാവിന്‍ നീല യമുനയില്‍ പാലപ്പൂമണം ഒഴുകി
സംഗമം കൊതിയ്ക്കുന്ന യുവഹൃദയങ്ങള്‍
ശൃംഗാര ലഹരിയില്‍ മുഴുകീ (പാതിരാവിന്‍)

മന്മഥനെയ്യുന്ന ശരങ്ങള്‍ക്കു മുന്‍പില്‍
മനസ്സുകള്‍ കീഴടങ്ങീ
മധുരമാമൊരു പരാജയം മാസ്മരമാമൊരു
രാഗാലയം രാഗാലയ
പാതിരാവിന്‍ നീല യമുനയില്‍
പാലപ്പൂമണം ഒഴുകി

കരളിന്‍റെ കാതില്‍ വിമൂക ഭാഷയില്‍
കണ്ണുകള്‍ കഥ പറഞ്ഞു
ഹൃദയം ഇന്നൊരു പൊന്‍ ചഷകം
മായികമാമതില്‍ അമൃതകണം
അമൃത കണം (പാതിരാവിന്‍)

pādirāvin nīla yamunayil pālappūmaṇaṁ ŏḻugi
saṁgamaṁ kŏdiykkunna yuvahṛdayaṅṅaḽ
śṛṁgāra lahariyil muḻugī (pādirāvin)

manmathanĕyyunna śaraṅṅaḽkku munpil
manassugaḽ kīḻaḍaṅṅī
madhuramāmŏru parājayaṁ māsmaramāmŏru
rāgālayaṁ rāgālaya
pādirāvin nīla yamunayil
pālappūmaṇaṁ ŏḻugi

karaḽinṟĕ kādil vimūga bhāṣayil
kaṇṇugaḽ katha paṟaññu
hṛdayaṁ innŏru pŏn saṣagaṁ
māyigamāmadil amṛtagaṇaṁ
amṛta kaṇaṁ (pādirāvin)