Paadiraavaayi

പാതിരാവായി
Work
Year
Language

പാതിരാവായി മയങ്ങാന്‍
ആവതില്ലെന്നായ് തുളുമ്പും
വെണ്‍നിലാവിന്‍ മേനിയില്‍
അലസമലസം തലോടി ഞാന്‍
(പാതിരാവായി...)

ഉണരൂ എന്നില്‍ പടരൂ നീ
പ്രണയ ഗീതങ്ങളാലപിക്കൂ
പനിനീര്‍ കണമായ് പൊഴിയൂ നീ
ഇളംകാറ്റിലലിയും സുഗന്ധമായ്‌
പ്രേമപരവശനാണു ഞാന്‍
പൂനിലാവായ് പെയ്തു വാ...
ഉം..പ്രേമപരവശയാണു ഞാന്‍
പൂനിലാവായ് പെയ്തു വാ...
(പാതിരാവായി...)

ദൂരെ ദൂരെ സൂര്യനായ്
വാനമൊരുങ്ങും നേരമായ്
പാതിമയങ്ങിയ പൂവുകള്‍
ഇടറി വീഴും കാലമായ്‌
ഓടിയകലും പൌര്‍ണ്ണമീ
കാത്തു നില്‍ക്കും നിന്നെ ഞാന്‍
ഉം..ഓടിയകലും പൌര്‍ണ്ണമീ
കാത്തുനില്‍ക്കും നിന്നെ ഞാന്‍
(പാതിരാവായി...)

pādirāvāyi mayaṅṅān
āvadillĕnnāy tuḽumbuṁ
vĕṇnilāvin meniyil
alasamalasaṁ taloḍi ñān
(pādirāvāyi...)

uṇarū ĕnnil paḍarū nī
praṇaya gīdaṅṅaḽālabikkū
paninīr kaṇamāy pŏḻiyū nī
iḽaṁkāṭrilaliyuṁ sugandhamāy‌
premabaravaśanāṇu ñān
pūnilāvāy pĕydu vā...
uṁ..premabaravaśayāṇu ñān
pūnilāvāy pĕydu vā...
(pādirāvāyi...)

dūrĕ dūrĕ sūryanāy
vānamŏruṅṅuṁ neramāy
pādimayaṅṅiya pūvugaḽ
iḍaṟi vīḻuṁ kālamāy‌
oḍiyagaluṁ paൌrṇṇamī
kāttu nilkkuṁ ninnĕ ñān
uṁ..oḍiyagaluṁ paൌrṇṇamī
kāttunilkkuṁ ninnĕ ñān
(pādirāvāyi...)