Paadiraanaksatram

പാതിരാനക്ഷത്രം
Work
Year
Language

പാതിരാനക്ഷത്രം കതകടച്ചു
പാതവിളക്കുകള്‍ കണ്ണടച്ചു
സ്വപ്നത്തിന്‍ നിര്‍വൃതി പൂ‍വനം പൂകുവാന്‍
നിദ്രതന്‍ തേരേറാമോമലാളേ (പാതിരാ)

മകരനിലാവിന്റെ മാളികപ്പന്തലില്‍
മാരമഹോത്സവയാമങ്ങളില്‍
അര്‍ദ്ധസുഷുപ്തിയില്‍ നമ്മള്‍ വിടര്‍ത്തിടും
സ്വര്‍ഗ്ഗാനുഭൂതിതന്‍ പൂവിനങ്ങള്‍
പൂക്കുന്നു വാരുന്ന കോമളാംഗീ
പൂവേറുകൊള്ളുന്ന കോമളന്‍ ഞാന്‍ (പാതിരാ)

കൌമാരകാലത്തില്‍ കദളീവനങ്ങളില്‍
കാഞ്ചനം പൂക്കുന്ന സ്മൃതീപഥത്തില്‍
ഒത്തുചേര്‍ന്നങ്ങനെ നമ്മളലഞ്ഞിടും
ചിത്രരഥത്തില്‍ പറന്നുയരും
തേരോട്ടാന്‍ പോരുന്ന തേരാളി ഞാന്‍
തേരിലിരിക്കുന്ന രുഗ്മിണി നീ (പാതിരാ)

pādirānakṣatraṁ kadagaḍaccu
pādaviḽakkugaḽ kaṇṇaḍaccu
svapnattin nirvṛti pūvanaṁ pūguvān
nidradan dereṟāmomalāḽe (pādirā)

magaranilāvinṟĕ māḽigappandalil
māramahotsavayāmaṅṅaḽil
arddhasuṣuptiyil nammaḽ viḍarttiḍuṁ
svarggānubhūdidan pūvinaṅṅaḽ
pūkkunnu vārunna komaḽāṁgī
pūveṟugŏḽḽunna komaḽan ñān (pādirā)

kaൌmāragālattil kadaḽīvanaṅṅaḽil
kāñjanaṁ pūkkunna smṛtībathattil
ŏttusernnaṅṅanĕ nammaḽalaññiḍuṁ
sitrarathattil paṟannuyaruṁ
teroṭṭān porunna terāḽi ñān
terilirikkunna rugmiṇi nī (pādirā)