Paadiraakkuliril

പാതിരാക്കുളിരില്‍
Work
Year
Language

പാതിരാക്കുളിരില്‍ ഒരുങ്ങിനിന്നു
രാഗിണി ഞാന്‍ സോമദേവന്റെ കനകോദയത്തില്‍
നെയ്യാമ്പലായ് ഞാന്‍ തപസ്സിരുന്നു

കതിരിട്ടു നില്‍ക്കുമെന്‍ മധുരക്കിനാവില്‍
പ്രണയാങ്കുരങ്ങള്‍ വിരിയുന്നു
ഒരുഗാനധാരയായ് ഒരുലോലരാഗമായ്
അരികില്‍ വരു അഴകേ വരു

സ്വര്‍ഗ്ഗാനുഭൂതിതന്‍ പൂഞ്ചിറകില്‍
സ്വര്‍ണ്ണപതംഗമായ് ഞാനുയരുന്നു
അനുരാഗസങ്കല്പ മധുമാസവനികയില്‍
പറന്നുയരും ഞാന്‍ പറന്നുയരും

pādirākkuḽiril ŏruṅṅininnu
rāgiṇi ñān somadevanṟĕ kanagodayattil
nĕyyāmbalāy ñān dabassirunnu

kadiriṭṭu nilkkumĕn madhurakkināvil
praṇayāṅguraṅṅaḽ viriyunnu
ŏrugānadhārayāy ŏrulolarāgamāy
arigil varu aḻage varu

svarggānubhūdidan pūñjiṟagil
svarṇṇabadaṁgamāy ñānuyarunnu
anurāgasaṅgalba madhumāsavanigayil
paṟannuyaruṁ ñān paṟannuyaruṁ