പാതിരാക്കാറ്റിൽ ഗന്ധർവൻ പാടും
പാലയ്ക്കു തളിർ വന്നു പൂ വന്നു
ആതിരത്തിങ്കൾ മുങ്ങിക്കുളിക്കും
പേരാറിൻ പുളിനങ്ങൾ പൂ ചൂടി
ഇന്നു ഞാനും പൂ ചൂടി
പൂ ചൂടിപ്പാടുന്ന കന്യമാരേ ചന്ദ്ര
ചൂഡന്റെ തിരുമാറിൽ ശ്രീ പാർവതി പൂമാല
ചൂടിച്ച കഥ പാടിയാടുമ്പോൾ
ഏറ്റു പാടുവാൻ മോഹിച്ചു വന്നു ഞാൻ (പാതിരാ...)
വീര വിരാട കുമാര വിഭോ
ചാരു തര ഗുണ സാദര ഭോ
വീര വിരാട കുമാര വിഭോ പാടും
ഈണത്തിൽ കുമ്മിയടിച്ചാടുന്ന മേളത്തിൽ
ഈ രാത്രി കോരിത്തരിക്കുമ്പോൾ
എന്തെന്നോരാത്തൊരുൾക്കുളിർ ചൂടുന്നു ഞാൻ (പാതിരാ...)