Paadiraaboo soodi

പാതിരാപൂ ചൂടി
Year
Language

പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി
പൂനിലാ മുറ്റത്തു നീ വന്നല്ലോ പൂത്തുമ്പി
ഇളനീര്‍ക്കുടങ്ങളില്‍ കുളിരുണ്ടോ (2)

കന്നിമഴപ്പാടത്ത് കണ്ണെറിയും കാലത്ത്
കനകം വിളഞ്ഞതും കവര്‍ന്നില്ലേ
കാമന്‍ ഒരു വില്ലല്ലേ കാത്തിരുന്ന നാളില്‍ നീ
കതകും ചാരല്ലേ നി ഉറങ്ങല്ലേ
(പാതിരാപ്പൂ ചൂടി …)

അന്നലിട്ട പൊന്നൂഞ്ഞാല്‍ ആടിയെത്തും നേരത്ത്
അധരം കവര്‍ന്നതും മറന്നില്ലേ
മഞ്ഞു കൊണ്ടു കൂടാരം മാറില്‍ ഒരു പൂണാരം
മധുരം മായല്ലേ നീ മയങ്ങല്ലേ
(പാതിരാപ്പൂ ചൂടി …)

pādirāppū sūḍi vāliṭṭu kaṇṇĕḻudi
pūnilā muṭrattu nī vannallo pūttumbi
iḽanīrkkuḍaṅṅaḽil kuḽiruṇḍo (2)

kannimaḻappāḍatt kaṇṇĕṟiyuṁ kālatt
kanagaṁ viḽaññaduṁ kavarnnille
kāman ŏru villalle kāttirunna nāḽil nī
kadaguṁ sāralle ni uṟaṅṅalle
(pādirāppū sūḍi …)

annaliṭṭa pŏnnūññāl āḍiyĕttuṁ neratt
adharaṁ kavarnnaduṁ maṟannille
maññu kŏṇḍu kūḍāraṁ māṟil ŏru pūṇāraṁ
madhuraṁ māyalle nī mayaṅṅalle
(pādirāppū sūḍi …)