Paadiraa taarame

പാതിരാ താരമേ
Year
Language

പാതിരാത്താരമേ...
സ്‌നേഹപ്പൂക്കള്‍ ഞാന്‍ ചോദിച്ചു
ആ രാവിലോ ഏകാന്തനായ്
പ്രണയാര്‍ദ്രഗാനവുമായി...

(പാതിരാ)

നീലാംബുജം അന്നു മിഴിതുറന്നൂ
അരികില്‍ നീ ചിരിതൂകി നിന്നു
സുന്ദരി നീ വന്നു ചേര്‍ന്നു, ചാരേ സുഗന്ധം!
എന്നില്‍ നീയും, ഞാനോ നിന്നിലലിഞ്ഞു!

(പാതിരാ)

നീരാടുവാനന്നു പുഴ വിളിച്ചു
കരയില്‍ പൂ ചിരിതൂകി നിന്നു
പുഞ്ചിരിയായ് വെണ്ണിലാവ്, ദൂരേ വസന്തം
എന്നില്‍ നീയും, ഞാനോ നിന്നിലലിഞ്ഞു!

(പാതിരാ)

Added by ppp on October 5,2008

pādirāttārame...
s‌nehappūkkaḽ ñān sodiccu
ā rāvilo egāndanāy
praṇayārdragānavumāyi...

(pādirā)

nīlāṁbujaṁ annu miḻiduṟannū
arigil nī siridūgi ninnu
sundari nī vannu sernnu, sāre sugandhaṁ!
ĕnnil nīyuṁ, ñāno ninnilaliññu!

(pādirā)

nīrāḍuvānannu puḻa viḽiccu
karayil pū siridūgi ninnu
puñjiriyāy vĕṇṇilāv, dūre vasandaṁ
ĕnnil nīyuṁ, ñāno ninnilaliññu!

(pādirā)

Added by ppp on October 5,2008