Paadiraa poovinre

പാതിരാ പൂവിന്റെ
Work
Year
Language

പാതിരാപ്പൂവിന്റെ സ്വപ്‌നമെല്ലാം
പാര്‍വ്വണയാമിനി സ്വന്തമാക്കി
ചിറകാര്‍ന്നൊരെന്റെ വികാരമെല്ലാം
നീ വിരല്‍ത്തുമ്പില്‍ പരാഗമാക്കി
(പാതിരാ...)

മോതിരക്കൈവിരല്‍ നീട്ടി
താരകവാതില്‍ തുറക്കാം
മേലാട പൂങ്കാറ്റിനേകി
പൂവള്ളിയൂഞ്ഞാലിലാടാം
ലഹരി പടരും പൂനിലാവിന്‍
കൈകളില്‍ ഞാന്‍ തല ചായ്‌ക്കും
(പാതിരാ...)

ആ മിഴിപ്പൂവമ്പിനാലെ
ആകാശ നര്‍ത്തകിയാക്കൂ
ആലിംഗനങ്ങളില്‍ മൂടി
ആനന്ദഭൈരവിയാക്കൂ
മനസ്സു നിറയും മധുരമെല്ലാം
ആദ്യരാവിന്‍ നിധിയാക്കൂ
(പാതിരാ...)

pādirāppūvinṟĕ svap‌namĕllāṁ
pārvvaṇayāmini svandamākki
siṟagārnnŏrĕnṟĕ vigāramĕllāṁ
nī viralttumbil parāgamākki
(pādirā...)

modirakkaiviral nīṭṭi
tāragavādil tuṟakkāṁ
melāḍa pūṅgāṭrinegi
pūvaḽḽiyūññālilāḍāṁ
lahari paḍaruṁ pūnilāvin
kaigaḽil ñān dala sāy‌kkuṁ
(pādirā...)

ā miḻippūvambinālĕ
āgāśa narttagiyākkū
āliṁganaṅṅaḽil mūḍi
ānandabhairaviyākkū
manassu niṟayuṁ madhuramĕllāṁ
ādyarāvin nidhiyākkū
(pādirā...)