പാടാത്ത പാട്ടിന്റെ കേൾക്കാാത്ത നാദമാണു നീ
സ്വപ്ന മോഹിനീ..
മുകരാത്ത പൂവിന്റെ കാണത്ത വർണ്ണമാണു നീ
സ്വർഗ്ഗ നന്ദിനി...
ഒരു മൊഴി പാടി വരൂ, കുളിരല ചൂടി വരൂ
പ്രിയമെഴുമീ ദിനത്തെ രാഗ സാന്ദ്രമാക്കു നീ.. [ പാടാത്ത...
കാല്‍ച്ചിലമ്പണിഞ്ഞ കാവ്യ ദേവതേ
വസന്ത ബന്ധുരാഭ ചാർത്തി വന്നു നീ
ഈ മുഹുർത്തം ആത്മ ഹർഷ സുന്ദരം
മരന്ദമേകി എന്റെ നാവിൽ നൃത്തമാടു നീ
ശ്രുതിലയ വാഹിനി സ്വരലയ രഞ്ജിനീ
വിഷാദങ്ങൾ നീക്കി പുഷ്പഹാസങ്ങളേകു നീ [ പാടത്ത...
മാനസം നിറഞ്ഞ ശോക മേഘമേ
മറച്ചു മാരിവില്ലു കൊണ്ടു നിന്നെ ഞാൻ
പ്രാണനുമ്മ വച്ച ദിവ്യ രാഗമേ
ഒരിക്കലും മറച്ചിടാത്ത ജീവശക്തി നീ
അസുലഭ മോഹനം, സുരഭില നന്ദനം
സദാനന്ദ സൌഭഗങ്ങൾ പൂക്കുന്നൊരീ വനം [ പാടാത്ത..