പാടാം പാടാം തകരും കരളിന്‍ തന്ത്രികള്‍ മീട്ടി പാടാമല്ലോ ഞാന്‍
പണ്ടൊരു നാളൊരു മലവേടന്‍തന്‍ പാട്ടില്‍ മയങ്ങി ഞാന്‍ - 2
മധുരക്കിനാവുകള്‍ കൊണ്ടൊരു മാളിക പടുത്തുയര്‍ത്തി ഞാന്‍
(പാടാം...)
ആനന്ദത്തിന്‍ പൊന്നുടയാടകള്‍ അണിഞ്ഞു നില്‍ക്കുമ്പോള്‍
ചീറിയണഞ്ഞൊരു ശരമേറ്റയ്യോ തകര്‍ന്നു വീണു ഞാന്‍
ഗാനത്തിന്‍ മധു തേടി ചെന്നൊരു മാന്‍ കിടാവിനെ - 2
കരളു നുറുക്കി തെരുവിലെറിഞ്ഞു കടന്നു പോയി വേടന്‍
(പാടാം ...)