Paadaade poyo neeyenre

പാടാതെ പോയോ നീയെന്റെ
Year
Language

പാടാതെ പോയോ നീയെന്റെ നെഞ്ചില്‍
പതഞ്ഞ പല്ലവികള്‍
ചൂടാതെ പോയോ നീയെന്‍ മനസ്സിന്‍
ചുവന്ന താമരകള്‍ ...
(പാടാതെ പോയോ....)

നീലക്കുറിഞ്ഞിയെ വാനമണിയിച്ച
നീഹാര നീര്‍മണികള്‍ (2)
കോമളസ്വപ്നത്തിന്‍ പൊന്‍നൂലിന്മേല്‍
കോര്‍ത്തു ഞാന്‍ കാത്തിരുന്നൂ...
നിന്നെ ഓര്‍ത്തു ഞാന്‍ കാത്തിരുന്നു
(പാടാതെ പോയോ....)

മൌനത്തില്‍ മുങ്ങിയ കാട്ടുമുളന്തണ്ടില്‍
തെന്നല്‍ തലോടിടുമ്പോള്‍ (2)
ഓളം തുളുമ്പുന്ന നൊമ്പരച്ചിന്തിന്റെ
അഴകാണു ഞാനോമലേ ...
കണ്ണുനീരലയാണു ഞാനോമലേ ....
(പാടാതെ പോയോ....)

pāḍādĕ poyo nīyĕnṟĕ nĕñjil
padañña pallavigaḽ
sūḍādĕ poyo nīyĕn manassin
suvanna tāmaragaḽ ...
(pāḍādĕ poyo....)

nīlakkuṟiññiyĕ vānamaṇiyicca
nīhāra nīrmaṇigaḽ (2)
komaḽasvapnattin pŏnnūlinmel
korttu ñān kāttirunnū...
ninnĕ orttu ñān kāttirunnu
(pāḍādĕ poyo....)

maൌnattil muṅṅiya kāṭṭumuḽandaṇḍil
tĕnnal taloḍiḍumboḽ (2)
oḽaṁ tuḽumbunna nŏmbaraccindinṟĕ
aḻagāṇu ñānomale ...
kaṇṇunīralayāṇu ñānomale ....
(pāḍādĕ poyo....)