Paabattin puspannal

പാപത്തിന്‍ പുഷ്പങ്ങള്‍
Work
Year
Language

പാപത്തിന്‍ പുഷ്പങ്ങള്‍ ഞെട്ടറ്റു വീണു
പാടേ യവനിക വീണൂ
കേണുവിളിച്ചാലും കേള്‍ക്കാത്ത ദൂരത്തില്‍
പ്രാണന്റെ പൈങ്കിളി പാറിപ്പോയീ
കൊഴിയും മണ്‍പൂവുകള്‍ കൈനീട്ടി വാങ്ങുവാന്‍
മിഴിനീരുമായ് ഭൂമി കാത്തുനില്‍പ്പൂ (പാപത്തിന്‍)

ഒരു തുള്ളി കണ്ണീരാല്‍ ഒരു ഗദ്ഗദത്താല്‍
തിരികെ വിളിക്കാന്‍ ആവില്ലാ
ഒരു പാപനിമിഷത്തിന്‍ ശാപം വളര്‍ന്നു
അരുമക്കിടാങ്ങളെ ഹാ കവര്‍ന്നു നിന്‍
അരുമക്കിടാങ്ങളെ ഹാ കവര്‍ന്നു (പാപത്തിന്‍)

അറിയാത്ത തെറ്റുകള്‍ അരുതാത്ത മോഹങ്ങള്‍
അവരിന്നീ മണ്ണിലെറിഞ്ഞുപോയീ
പരമമാം ശാന്തി തന്‍ അജ്ഞാതതീരമേ
പരിശുദ്ധാത്മാക്കള്‍ക്കു വഴിയൊരുക്കൂ - ഈ
പരിശുദ്ധാത്മാക്കള്‍ക്കു വഴിയൊരുക്കൂ..

pābattin puṣpaṅṅaḽ ñĕṭṭaṭru vīṇu
pāḍe yavaniga vīṇū
keṇuviḽiccāluṁ keḽkkātta dūrattil
prāṇanṟĕ paiṅgiḽi pāṟippoyī
kŏḻiyuṁ maṇbūvugaḽ kainīṭṭi vāṅṅuvān
miḻinīrumāy bhūmi kāttunilppū (pābattin)

ŏru tuḽḽi kaṇṇīrāl ŏru gadgadattāl
tirigĕ viḽikkān āvillā
ŏru pābanimiṣattin śābaṁ vaḽarnnu
arumakkiḍāṅṅaḽĕ hā kavarnnu nin
arumakkiḍāṅṅaḽĕ hā kavarnnu (pābattin)

aṟiyātta tĕṭrugaḽ arudātta mohaṅṅaḽ
avarinnī maṇṇilĕṟiññuboyī
paramamāṁ śāndi tan ajñādadīrame
pariśuddhātmākkaḽkku vaḻiyŏrukkū - ī
pariśuddhātmākkaḽkku vaḻiyŏrukkū..