സത്യമാണു ദൈവമെന്നു പാടീ
മര്‍ത്ത്യനെ വഞ്ചിച്ച യോഗിമാരേ
സ്വര്‍ഗ്ഗകഥകള്‍ മാതൃകയായേറ്റു ചൊല്ലി
നിങ്ങള്‍ വാഗ്ദാനം നല്കിയ പുലരി എവിടേ
എവിടേ...എവിടേ.....
നാണയവും കടലാസ്സും പൊട്ടിച്ചിരിക്കുന്നു
നായ്ക്കളെപ്പോല്‍ മനുഷ്യവര്‍ഗ്ഗം പാഞ്ഞടുക്കുന്നു
ധര്‍മ്മനീതികള്‍ പോര്‍ക്കളത്തില്‍ തോറ്റു
പുണ്യപുരാണത്തിലുറങ്ങുന്നു
സ്നേഹസൂര്യനുദിച്ചുയരും പുലരി എവിടേ
നിങ്ങള്‍ വാഗ്ദാനം നല്കിയ പുലരി എവിടേ
എവിടേ.....
(സത്യമാണു ദൈവമെന്നു......)
രാജ്യം പോയ ധര്മ്മപുത്രന് കാടു തേടുന്നു
ദൂതു പോകാന്‍ ഗീത ചൊന്ന കൃഷ്ണനില്ലല്ലോ
ത്യാഗഗാഥകള് താളംതെറ്റി വീഴും
ദുഃഖരാഗവീചികളാകുന്നു...
സ്നേഹഗാനമലയടിക്കും പുലരി എവിടേ
നിങ്ങള്‍ വാഗ്ദാനം നല്കിയ പുലരി എവിടേ...
എവിടേ....
(സത്യമാണു ദൈവമെന്നു.....)