Ottuballiyil

ഓത്തുപള്ളിയില്‍
Work
Year
Language

ഓത്തുപള്ളയിലന്നുനമ്മള്‍ പോയിരുന്ന കാലം
ഓര്‍ത്തകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണ്‌ നീലമേഘം
കോന്തലക്കല്‌ നീയെനിക്കായി കെട്ടിയ നെല്ലിക്ക
കണ്ടുചൂരല്‌ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്‌തകത്തില്‍ മയില്‍പ്പീലിവെച്ചുകൊണ്ട്‌
പീലിപെറ്റ്‌ കൂട്ടുമെന്ന്‌ നീപറഞ്ഞ്‌ പണ്ട്‌
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്‌
ഇപ്പൊഴാ കഥകളേനീ അപ്പടീമറന്ന്‌

കാട്ടിലെ കൊളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ച്‌
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ച്‌
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ച്‌
കാത്തിരിപ്പും മോഹവും ഇന്നെങ്ങനെ പിഴച്ച്‌

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടക്ക്‌
വേലികെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌
എന്റെ കണ്ണുനീരു തീര്‍ത്ത കായലിലിഴഞ്ഞ്‌
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു

ottubaḽḽayilannunammaḽ poyirunna kālaṁ
orttagaṇṇīr vārttunilkkayāṇ‌ nīlameghaṁ
kondalakkal‌ nīyĕnikkāyi kĕṭṭiya nĕllikka
kaṇḍusūral‌ vīśiyille nammuḍĕ mŏllākka

pāṭhabus‌tagattil mayilppīlivĕccugŏṇḍ‌
pīlibĕṭr‌ kūṭṭumĕnn‌ nībaṟaññ‌ paṇḍ‌
uppugūṭṭi paccamāṅṅa nammaḽĕtra tinn‌
ippŏḻā kathagaḽenī appaḍīmaṟann‌

kāṭṭilĕ kŏḽāmbippūkkaḽ nammaḽĕ viḽicc‌
kāṭrugeṟuṁ kāṭṭilĕllāṁ nammaḽuṁ kudicc‌
kālamāmilaññiyĕtra pūkkaḽĕ kŏḻicc‌
kāttirippuṁ mohavuṁ innĕṅṅanĕ piḻacc‌

ñānŏruttan nīyŏrutti nammaḽ raṇḍiḍakk‌
veligĕṭṭān durvidhikk‌ kiṭṭiyo miḍukk‌
ĕnṟĕ kaṇṇunīru tīrtta kāyaliliḻaññ‌
ninṟĕ kaḽittoṇi nīṅṅi ĕṅṅuboy maṟaññu