Ottiri ottiri ottiri svapnannal

ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ
Year
Language

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
(ഒത്തിരി..)

കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു
മഞ്ഞു നിലാവില്‍ ചേക്കേറാം
കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും
നഗര സരിത്തില്‍ നീരാടാം
(ഒത്തിരി..)

മാരിവില്ലിലൊരു പാട്ടിന്‍ ശ്രുതി വെറുതേ മീട്ടാം
നാട്ടുമൈനയുടെ കൂട്ടില്‍ ഒരു തിരിയായ് മിന്നാം
രാത്രിലില്ലിയുടെ മാറില്‍ പൂമഴയായ് പൊഴിയാം
രാഗവേണുവില്‍ ഏതോ സ്വരമധുരം തിരയാം
ഒരു പാട്ടിന്‍ ചിറകേറിപ്പതിയേ പാറാം
മധു തേടും വണ്ടായ് മൂളി തൊടിയില്‍ തുള്ളാം
അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ പനിനീര്‍ മുകിലായ്
മഴവീഴാ മരുവിന്‍ മണലില്‍ ജന്മം പെയ്തൊഴിയാം
(ഒത്തിരി...)

കൂട്ടില്‍ നിന്നുമൊരു പൂവിന്‍ കുളിരിതളും തേനും
പാതിമായുമൊരു രാവിന്‍ നറു മിഴിനീര്‍ മുത്തും
നെഞ്ചിനുള്ളിലൊളി തഞ്ചും കിളിമൊഴിയും പാട്ടും
പഞ്ചവര്‍ണ്ണ മുകില്‍ തൂകും പ്രണയാമൃതവും
ഇനിയെങ്ങും നിറമോലും നിമിഷം മാത്രം
ഇതള്‍ മൂടും പീലിത്തൂവല്‍ ശിശിരം മാത്രം
ഒരു നോക്കും വാക്കും തീര്‍ന്നാല്‍ പദമൂന്നി പാതി നടന്നാല്‍
കൊഴിയാതെ കൊഴിയും നമ്മുടെയിത്തിരിയീ ജന്മം
(ഒത്തിരി...)

ŏttiriyŏttiriyŏttiri svapnaṅṅaḽ
pūṁ sĕppilŏḽiccu kaḽiccŏru varṇṇaṅṅaḽ
(ŏttiri..)

kuññu kināvugaḽ kūḍaṇayunnŏru
maññu nilāvil sekkeṟāṁ
kuṟuvālppaṟavagaḽ nīndi naḍakkuṁ
nagara sarittil nīrāḍāṁ
(ŏttiri..)

mārivillilŏru pāṭṭin śrudi vĕṟude mīṭṭāṁ
nāṭṭumainayuḍĕ kūṭṭil ŏru tiriyāy minnāṁ
rātrililliyuḍĕ māṟil pūmaḻayāy pŏḻiyāṁ
rāgaveṇuvil edo svaramadhuraṁ tirayāṁ
ŏru pāṭṭin siṟageṟippadiye pāṟāṁ
madhu teḍuṁ vaṇḍāy mūḽi tŏḍiyil tuḽḽāṁ
anurāgakkaḍalin dirayāy malarmāsa paninīr mugilāy
maḻavīḻā maruvin maṇalil janmaṁ pĕydŏḻiyāṁ
(ŏttiri...)

kūṭṭil ninnumŏru pūvin kuḽiridaḽuṁ tenuṁ
pādimāyumŏru rāvin naṟu miḻinīr muttuṁ
nĕñjinuḽḽilŏḽi tañjuṁ kiḽimŏḻiyuṁ pāṭṭuṁ
pañjavarṇṇa mugil tūguṁ praṇayāmṛtavuṁ
iniyĕṅṅuṁ niṟamoluṁ nimiṣaṁ mātraṁ
idaḽ mūḍuṁ pīlittūval śiśiraṁ mātraṁ
ŏru nokkuṁ vākkuṁ tīrnnāl padamūnni pādi naḍannāl
kŏḻiyādĕ kŏḻiyuṁ nammuḍĕyittiriyī janmaṁ
(ŏttiri...)