വാനം തൂകും തേനില്‍ മുങ്ങി
കുളിച്ചാടി നീ വരു
കരളിലും സിരയിലും കുളിര്ചൂടി
നീവരൂ
കളിക്കൂട്ടുമൈനെ മാര്മൂടുമീറന്
പൂമ്പീലിയഴിയുമ്പോള്
മഴപ്പൂക്കള്‍ നിന്റെ പൂമെയ്യിലാകെ
മാണിക്യമായിടുമ്പോള്
മാനസമണിവീണകളില് മോഹനമായുണരും
ആവേശമോഹങ്ങളേ
അണപൊട്ടിവീഴും ജലധാരചൂടി
മാറോടു നീ ചേരു