Orunaal ennonanilaave

ഒരുനാള്‍ എന്നോണനിലാവെ
Work
Year
Language

ഒരുനാളെന്നോണനിലാവേ
ഗുരുവായൂര്‍ പോരണം
മതിലകത്തു കാണാമെന്നെ
മണവാട്ടി വേഷത്തില്‍ (ഒരു നാള്‍)

പകല്‍നേരമാണെന്നാലും
പാല്‍പ്പുഞ്ചിരി തൂകണം
കണ്ണനെ നീ കൈവണങ്ങി
കല്യാണം കാണണം
കണ്ണനെ നീ കൈവണങ്ങി
കല്യാണം കാണണം (ഒരു നാള്‍)

ഒരുനാളെന്‍ കാറ്റേ നീയും
ഗുരുവായൂര്‍ പോരണം
പാലപ്പൂങ്കാവില്‍ നിന്നും
പനിനീര്‍ കടം വാങ്ങണം (ഒരുനാളെന്‍ കാറ്റേ)

പൂജിച്ച മലര്‍മാലയുമായ്
പൂജാരിയെത്തുമ്പോള്‍
വാസന്തിപ്പൂമണമായ്
വാതിലില്‍ നീ നില്‍ക്കണം
വാസന്തിപ്പൂമണമായ്
വാതിലില്‍ നീ നില്‍ക്കണം
ഒരുനാളെന്നോണനിലാവേ
ഗുരുവായൂര്‍ പോരണം
മതിലകത്തു കാണാമെന്നെ
മണവാട്ടി വേഷത്തില്‍

ŏrunāḽĕnnoṇanilāve
guruvāyūr poraṇaṁ
madilagattu kāṇāmĕnnĕ
maṇavāṭṭi veṣattil (ŏru nāḽ)

pagalneramāṇĕnnāluṁ
pālppuñjiri tūgaṇaṁ
kaṇṇanĕ nī kaivaṇaṅṅi
kalyāṇaṁ kāṇaṇaṁ
kaṇṇanĕ nī kaivaṇaṅṅi
kalyāṇaṁ kāṇaṇaṁ (ŏru nāḽ)

ŏrunāḽĕn kāṭre nīyuṁ
guruvāyūr poraṇaṁ
pālappūṅgāvil ninnuṁ
paninīr kaḍaṁ vāṅṅaṇaṁ (ŏrunāḽĕn kāṭre)

pūjicca malarmālayumāy
pūjāriyĕttumboḽ
vāsandippūmaṇamāy
vādilil nī nilkkaṇaṁ
vāsandippūmaṇamāy
vādilil nī nilkkaṇaṁ
ŏrunāḽĕnnoṇanilāve
guruvāyūr poraṇaṁ
madilagattu kāṇāmĕnnĕ
maṇavāṭṭi veṣattil