M)എല്ലാം ഓര്‍മ്മകള്‍, എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
എന്നാലും, എല്ലാം ചിരഞ്ജീവികള്‍
(F)എല്ലാം ഓര്‍മ്മകള്‍, എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
പാഴ് കുഴിയില്‍ മൂടി നാം
എന്നാലും, എല്ലാം ചിരഞ്ജീവികള്‍
(M)കവാടങ്ങള്‍ മൂടുന്നു ഹൃദയം സദാ
ജാലങ്ങള്‍ കാട്ടുന്നു കാലം മുദാ
(F)കവാടങ്ങള്‍ മൂടുന്നു ഹൃദയം സദാ
ജാലങ്ങള്‍ കാട്ടുന്നു കാലം മുദാ
(D)മായ്ച്ചാലും മായാത്ത സങ്കല്‍പ്പങ്ങള്‍
മായ്ക്കാന്‍ ശ്രമിപ്പൂ മനുഷ്യന് വൃഥാ
(M)എല്ലാം ഓര്‍മ്മകള്‍, എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
(F)എന്നാലും, എല്ലാം ചിരഞ്ജീവികള്‍
(F)പിരിയുന്നു രണ്ടായി വനവാഹിനി
തമ്മില്‍ പിരിയുന്നു യാത്രയില്‍ ഇരു കൈവഴി
(M)പിരിയുന്നു രണ്ടായി വനവാഹിനി
തമ്മില്‍ പിരിയുന്നു യാത്രയില്‍ ഇരു കൈവഴി
(D)ഒരു നാളില്‍ നരജന്മ മരുഭൂമിയില്‍
വീണ്ടും അറിയാതടുക്കുന്നു ചേര്ന്നോഴുകാന്
(M)എല്ലാം ഓര്‍മ്മകള്‍, എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
എന്നാലും, എല്ലാം ചിരഞ്ജീവികള്‍
(F)എല്ലാം ഓര്‍മ്മകള്‍, എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
പാഴ് കുഴിയില്‍ മൂടി നാം
എന്നാലും, എല്ലാം ചിരഞ്ജീവികള്‍
(D)എല്ലാം ചിരഞ്ജീവികള്‍ .......