Oru vattam

ഒരു വട്ടം
Year
Language

ഒരുവട്ടം കണ്ടു ചിരിച്ചാല്‍ നെഞ്ചിനകത്തൊരു രാമഴയായ്
പലവട്ടം കണ്ടു കഴിഞ്ഞാല്‍ പിന്നെയെനിക്കിവളോമനയായ്
ഒരുനേരം ചൊല്ലിയ കാര്യം വീണ്ടുമതേയനുപല്ലവിയായ്
പലനേരം ഓര്‍ത്തു രസിക്കാന്‍ പിന്നെയെനിക്കൊരു കാര്യവുമായ്
(ഒരു വട്ടം.....)

ചെല്ലക്കാറ്റുനീര്‍ത്തും ഈ മുല്ലപ്പായയില്‍
ഇല്ലപ്പൂവു ചൂടും നീ ഇന്നുറക്കമായ്
ചെത്തിപ്പൂ നിരത്തും ഈ മേടസന്ധ്യയും
ഒപ്പം വീണുറങ്ങാന്‍ താരാട്ടിനീണമായ്
പുന്നാരം ചൊല്ലാന്‍ ഇല്ലായിനി നേരവും
ഇന്നോളം കാണാതെന്തേ കളിയാട്ടവും
മിണ്ടാട്ടംമുട്ടീ മൊഴി കാറ്റിലാടി മാഞ്ഞുവോ....
(ഒരു വട്ടം.....)

കുന്നിപ്രാവുപോലെ എന്‍ നെഞ്ചിലാകെ നീ
കൊഞ്ചിക്കൂടിടുമ്പോള്‍ തീരാത്ത മോഹമായ്
മെല്ലെപ്പാടിടുമ്പോള്‍ കണ്‍കോണിലാകവേ
തുമ്പിപ്പെണ്ണു മാത്രം താളത്തിലാട്ടമായ്...
എന്തേ പൂത്തുമ്പീ നില്ലൂ.. കളി കാര്യമായ്
എല്ലാരും കേള്‍ക്കെ ചൊല്ലൂ ഇവളെന്റെയാ...
കണ്ടോ...നീ കണ്ടോ...ഇവളെന്റെ മാറിലല്ലയോ....
(ഒരു വട്ടം .....)

ŏruvaṭṭaṁ kaṇḍu siriccāl nĕñjinagattŏru rāmaḻayāy
palavaṭṭaṁ kaṇḍu kaḻiññāl pinnĕyĕnikkivaḽomanayāy
ŏruneraṁ sŏlliya kāryaṁ vīṇḍumadeyanuballaviyāy
palaneraṁ orttu rasikkān pinnĕyĕnikkŏru kāryavumāy
(ŏru vaṭṭaṁ.....)

sĕllakkāṭrunīrttuṁ ī mullappāyayil
illappūvu sūḍuṁ nī innuṟakkamāy
sĕttippū nirattuṁ ī meḍasandhyayuṁ
ŏppaṁ vīṇuṟaṅṅān dārāṭṭinīṇamāy
punnāraṁ sŏllān illāyini neravuṁ
innoḽaṁ kāṇādĕnde kaḽiyāṭṭavuṁ
miṇḍāṭṭaṁmuṭṭī mŏḻi kāṭrilāḍi māññuvo....
(ŏru vaṭṭaṁ.....)

kunniprāvubolĕ ĕn nĕñjilāgĕ nī
kŏñjikkūḍiḍumboḽ tīrātta mohamāy
mĕllĕppāḍiḍumboḽ kaṇgoṇilāgave
tumbippĕṇṇu mātraṁ tāḽattilāṭṭamāy...
ĕnde pūttumbī nillū.. kaḽi kāryamāy
ĕllāruṁ keḽkkĕ sŏllū ivaḽĕnṟĕyā...
kaṇḍo...nī kaṇḍo...ivaḽĕnṟĕ māṟilallayo....
(ŏru vaṭṭaṁ .....)