Oru varam tedi

ഒരു വരം തേടി
Year
Language

ഒരുവരം തേടിവന്നു ഗുരുവായൂര്‍ തിരുനടയില്‍
കരുണതന്‍ പാലാഴിക്കരയില്‍
ഇരുകയ്യുമുയര്‍ത്തിഞാന്‍ തൊഴുതുനിന്നവിടുത്തെ
തിരുനാമമുരുവിടുന്നു കൃഷ്ണാ ഗുരുവായൂരപ്പാ

അഴകിനുമഴകായ തിരുമുടിയും ഏ-
തഴലിലുമമൃതേകും പുഞ്ചിരിയും
അടിയങ്ങള്‍ക്കകതാരില്‍ വിളങ്ങേണം
ഈ മതിലകത്തൊളിചിന്നും മണിവിളക്കേ
(ഒരുവരം...)

ഇരുളിലുമൊരുതാരം തെളിയുകില്ലേ പാഴ്-
ചിറയിലും താമരപ്പൂ വിരിയുകില്ലേ
അപരാധ സഹസ്രങ്ങള്‍ കഴുകുമീ കണ്ണുനീരില്‍
അവിടത്തെ ദയാ പുഷ്പം വിടരുകില്ലേ
വിടരുകില്ലേ?

ŏruvaraṁ teḍivannu guruvāyūr tirunaḍayil
karuṇadan pālāḻikkarayil
irugayyumuyarttiñān dŏḻuduninnaviḍuttĕ
tirunāmamuruviḍunnu kṛṣṇā guruvāyūrappā

aḻaginumaḻagāya tirumuḍiyuṁ e-
taḻalilumamṛteguṁ puñjiriyuṁ
aḍiyaṅṅaḽkkagadāril viḽaṅṅeṇaṁ
ī madilagattŏḽisinnuṁ maṇiviḽakke
(ŏruvaraṁ...)

iruḽilumŏrudāraṁ tĕḽiyugille pāḻ-
siṟayiluṁ tāmarappū viriyugille
abarādha sahasraṅṅaḽ kaḻugumī kaṇṇunīril
aviḍattĕ dayā puṣpaṁ viḍarugille
viḍarugille?