ഉണ്ണിഗണപതിത്തമ്പുരാനേ
അങ്കക്കരിനാഗദൈവങ്ങളേ
നെടുതാലിഭാഗ്യം കൊടുക്ക വേണം
ചെന്നേടം ചെന്ന് ജയിക്ക വേണം
(ഉണ്ണിഗണപതി...)
ആണുണ്ട് തൂണുണ്ട് തൃക്കൈയുണ്ട്
തൂണിന്മേല് ആയിരം ചെമ്പഴുക്ക
ആണും തുണയുമേ ചേര്‍ത്തുകൊണ്ട്
ആദിത്യചന്ദ്രര് സാക്ഷിയാകെ
അഞ്ചാം വയസ്സില്‍ കാതുകുത്തി
ഏഴാം വയസ്സില്‍ എഴുത്തിരുത്തി
വിദ്യകളൊക്കെ തികഞ്ഞവര്‍
പത്താം വയസ്സിലോ താലികെട്ട്
തെയ് തെയ് തെയ് തെയ് തിത്തെയ്
തെയ് തെയ് തെയ് തെയ് തെയ്
(തെയ്...)
ഇവരല്ലോ ചേകോരായ് വളരേണ്ടോര്
ഇവരല്ലോ വാള്ത്തല് ചോറുള്ളോര്
ഇവരല്ലോ ചമയം ചമയേണ്ടോര്
ഇവരല്ലോ പൊന്വിളക്കാകേണ്ടോര്
ഇവരല്ലോ കടകം പിരിയേണ്ടോര്
ഇവരല്ലോ അങ്കം ജയിക്കേണ്ടോര്
ഇവരല്ലോ മാംഗല്യം കൊള്ളേണ്ടോര്
ഇവരല്ലോ കൂടെ പുലരേണ്ടോര്
(അഞ്ചാം...)
പൂത്താലം വേണം പൂ പത്തും വേണം
ആണായിരം തുണ പോകേണം
താംബൂലം വേണം നീലോലം വേണം
പെണ്ണായിരം തുണ പോകേണം
പൂത്താലം വേണം പൂ പത്തും വേണം
അക്കളി ഇക്കളി കോല്‍ക്കളി വേണം
അത്തിരി ഇത്തിരി പൂത്തിരി വേണം
ആണായിരം തുണ പോകേണം
(പൂത്താലം...)