ഇല്ലിക്കാട്ടിലൊളിച്ചു കളിക്കും താന്തോന്നിക്കാറ്റേ
അല്ലിമുല്ല വല്ലിയിലാടാന് പോരാമൊ ?
പൂ തരാം തേന്‍ തരാം കുലിര് തരാം
കാണാപ്പൂഞ്ചോലയില് നീ മുങ്ങി വാ (ഇല്ലിക്കാട്ടിലൊളിച്ചു..)
നൂറുനൂറു വസന്തങ്ങള്‍ വിരുന്നുവന്നു
നൂപുരങ്ങള്‍ ചാര്‍ത്തി സ്വപ്നം ആടി നിന്നു (നൂറു നൂറു..)
മഞ്ഞു പെയ്യും താഴ്വരയില് പോയ് വരാമൊ ?
കാടായ കാടുകള്‍ ചുറ്റി പാടി വരാമോ?
കാറ്റേ കാടായ കാടുകള്‍ ചുറ്റി പാടി വരാമോ? (ഇല്ലിക്കാട്ടിലൊളിച്ചു..)
പൂത്തിലഞ്ഞി ചില്ലകളില്‍ കിളികള്‍ വന്നു
കരളുകളില്‍ കുടമുല്ല പൂവിരിഞ്ഞൂ
താമരപ്പൂ തേരിലേറി നൃത്തമാടാന്‍ എത്താമോ?
താരണിയും മലഞ്ചരുവില്‍ തപസ്സിരിക്കാമൊ?
കാറ്റേ താരണിയും മലഞ്ചരുവില്‍ തപസ്സിരിക്കാമൊ? (ഇല്ലിക്കാട്ടിലൊളിച്ചു..)