മുത്തിയമ്മന്കോവിലിലെ തിരുമുടിയെഴുന്നെള്ളുന്നേ
ചെങ്കാളിഭഗവതിക്ക് താലപ്പൊലിത്തിര വരുന്നേ
കാളിയൂട്ടൂ പാട്ടു പാടി കുംഭം തുള്ളാന്‍ വാ വാ
കാവു തീണ്ടും കന്യകളേ തെയ്യം തെയ്യം താ തെയ്
ഓരില ഈരില മൂവില മാവില-
ത്തോരണം തൂങ്ങും നടപ്പന്തലില്‍
കാര്‍മ്മുകില്‍ വാര്‍മുടി കുത്തഴിച്ചാ-
ഞ്ഞുഴിഞ്ഞാടിവാ ചോടുവെച്ചാളിമാരേ
പന്താടും മാറിലും പന്തങ്ങള്‍ നാട്ടി
തെള്ളിപ്പൊടിയെറിഞ്ഞെള്ളെണ്ണയാടി
(മുത്തിയമ്മന്‍...)
അരമണിയും കുടമണിയും കോലം തുള്ളുമ്പോള്‍
കരിമിഴികള്‍ കതിര്‍മഴയില്‍ ചെന്തീ പെയ്യുമ്പോള്‍
ചുവടിളകും തിരയുരയാന് ചെമ്പേര് മുട്ടുമ്പോള്‍
കലിയിളകി കലികയറി കണ്ണേ പെണ്ണേ വാ
(ഓരില...)
പൊലി നിറയാന്‍ പൊലയുറയും പൂമങ്കമാരേ
കടമിഴിയാല്‍ കനലെറിയും കാമാക്ഷിമാരേ
തിരുമകരക്കുളിരലയില് ആടാം പാടാം വാ
ഭഗവതിതന്‍ തിരുനടയില്‍ പെഴ പറയാന്‍ വാ
(ഓരില...)