ഒരു താമരപ്പൂവിൻ താരുണ്യസ്വപ്നമായ്
ഒരു രാവിൽ ഞാനൊളിച്ചു
ഉദയത്തിൻ ഉപവനം പൂക്കാതിരിക്കുവാൻ
മലരിവൾ ആഗ്രഹിച്ചു നമ്മൾ ഇരുവരും ആഗ്രഹിച്ചു
(ഒരു താമരപ്പൂവിൻ.....)
കരിവണ്ടായെന്നധരങ്ങളിലോമന
അരിയപരാഗങ്ങള്‍ തൂവി.....
(കരിവണ്ടായ്........)
മധുരത്തേൻമുത്തുകൾ നൽകി
മായികസോപാനമേകി
സുഖത്തിലൊളിക്കുന്ന ദുഃഖത്തിൻ ചൈതന്യം
ഇരുവരും ആസ്വദിച്ചു നമ്മൾ
ഇരുവരും ആസ്വദിച്ചു
(ഒരു താമരപ്പൂവിൻ.....)
വാചാലമാം മൗനമെന്നപോൽ ചന്ദ്രിക
വാപിയിൽ വീണു ചിലമ്പി
(വാചാലമാം....)
അണിമുത്തു കിങ്ങിണി പാടി ആനന്ദക്കാറ്റലയാടി
ഇരവിന്റെ പിന്നിലെ പകലെന്ന യാഥാർത്ഥ്യം
ഇരുവരും വിസ്മരിച്ചു നമ്മൾ
ഇരുവരും വിസ്മരിച്ചു....
(ഒരു താമരപ്പൂവിൻ....)
ഉംഹും...ഉംഹും.....