എങ്ങനെ ...എങ്ങനെ ... എന്നാത്മദു:ഖമേ
നിന്നെ ഞാന്‍ ആശ്വസിപ്പിക്കും
എങ്ങനെ ..എങ്ങനെ ...അഗ്നിപ്രവാഹമാ
കണ്ണുനീര്‍ത്തുള്ളി കെടുത്തും ...എങ്ങനെ
എങ്ങനെ ...എങ്ങനെ ... എന്നാത്മദു:ഖമേ ...
ശിലകള്‍ ...സ്മാരക ശിലകള്‍ മാത്രം
ഇലകള്‍ കൊഴിയുമീ താഴ്വരയില്
കിളികള്‍ ...പാടാത്ത കിളികള്‍ മാത്രം
പാട്ടു മറന്നൊരീ ചില്ലകളില്‍ ...എങ്ങനെ
(എങ്ങനെ)
ഓര്‍മ്മകള്‍ ...ചിറകടിച്ചോര്മ്മകളെത്തുമീ
കൂരിരുള്‍ കാട്ടിലെ മൌനങ്ങളില്
വേദന ...പിന്നെയും വേദനകള്‍ ...
വേദന ...പിന്നെയും വേദനതന്‍
മുറിപ്പാടുകള്‍ വിങ്ങുമീ വേളകളില്‍ ...
(എങ്ങനെ)