Oru svapnattil

ഒരു സ്വപ്നത്തിൽ
Work
Year
Language

ഒരു സ്വപ്നത്തില്‍ ഒരു രാജാവിന്‍
മണിയറഞാന്‍ കണ്ടൂ
ആ മണിയറയില്‍
ആരാധകരുടെ പൂമാലകള്‍ കണ്ടൂ
കണ്ടൂ കണ്ടൂ ലാലാലാ....

ലാലാലാലാല...........

ഒരു ജമന്തിപ്പൂമാലയായ് ആ ശയ്യയില്‍ ഞാനൊളിച്ചൂ
രതികഥപറയും നീരാള കതവിന്റെ സുഗന്ധത്തെ സ്വയം വരിച്ചു
പറയുവതെങ്ങിനെ ഞാന്‍ ആ പാതിരാവിന്‍ അതിശയത്തെ
പറയുവതെങ്ങിനെ ഞാന്‍ ഞാന്‍ ഞാന്‍

ലാലാലാലാലാ..........

നാദമുണര്‍ന്നൊരു തംബുരുവായ് ആ പുലരിയില്‍ ഞാന്‍ മടങ്ങീ
വരമധു ഉതിരും ശൃംഗാരക്കമ്പിയില്‍ രാഗങ്ങള്‍ നിറഞ്ഞുതിങ്ങീ
പാടുവതെങ്ങിനെ ഞാന്‍ ആ പൌര്‍ണ്ണമിതന്‍ വര്‍ണ്ണനകള്‍
പാടുവതെങ്ങിനെ ഞാന്‍ ഞാന്‍ ഞാന്‍

ŏru svapnattil ŏru rājāvin
maṇiyaṟañān kaṇḍū
ā maṇiyaṟayil
ārādhagaruḍĕ pūmālagaḽ kaṇḍū
kaṇḍū kaṇḍū lālālā....

lālālālāla...........

ŏru jamandippūmālayāy ā śayyayil ñānŏḽiccū
radigathabaṟayuṁ nīrāḽa kadavinṟĕ sugandhattĕ svayaṁ variccu
paṟayuvadĕṅṅinĕ ñān ā pādirāvin adiśayattĕ
paṟayuvadĕṅṅinĕ ñān ñān ñān

lālālālālā..........

nādamuṇarnnŏru taṁburuvāy ā pulariyil ñān maḍaṅṅī
varamadhu udiruṁ śṛṁgārakkambiyil rāgaṅṅaḽ niṟaññudiṅṅī
pāḍuvadĕṅṅinĕ ñān ā paൌrṇṇamidan varṇṇanagaḽ
pāḍuvadĕṅṅinĕ ñān ñān ñān