Oru svapnahamsam tooval neerttum

ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും
Year
Language

Oru swapna hamsam thooval neerthum velayil
ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍
കിളി പാടുമീ സുമവേദിയില്‍
കതിരാടുമീ കുളിര്‍ വീചിയില്‍
വിടരുന്നു രാഗ ജാലം അരികത്തു നീ വരുമ്പോള്‍
ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍

മണ്ണില്‍ വിണ്ണിന്‍ മാല്യങ്ങള്‍ കണ്ണില്‍ കണ്ണിന്‍ ബിംബങ്ങള്‍
മോഹം മാറും നേരം (ആാ..മണ്ണില്‍..)
പൂവില്‍ പൂവിരിയും തേനില്‍ തേനലിയും
മഞ്ഞില്‍ മഞ്ഞുരുകും പോലെ മെല്ലെ (പൂവില്‍..)
നമ്മള്‍..തമ്മില്‍..ചേരുമ്പോള്‍..
ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍

ഓളം പുല്‍കും ഓരങ്ങള്‍ പ്രാണന്‍ മീട്ടും നാദങ്ങള്‍
ദാഹം കൂടും നേരം (ഓളം..)
വര്‍ണ്ണ രാജികളില്‍ പ്രേമ വാഹിനിയില്‍ രാഗ വാരിധിയില്‍ ഉള്ളം മുങ്ങി (വര്‍ണ്ണ..)
ഞാന്‍ നിന്‍..മാറില്‍ ..ചായുമ്പോള്‍ (ഒരു സ്വപ്നഹംസം...)

Oru swapna hamsam thooval neerthum velayil
ŏru svapnahaṁsaṁ tūval nīrttuṁ veḽayil
kiḽi pāḍumī sumavediyil
kadirāḍumī kuḽir vīsiyil
viḍarunnu rāga jālaṁ arigattu nī varumboḽ
ŏru svapnahaṁsaṁ tūval nīrttuṁ veḽayil

maṇṇil viṇṇin mālyaṅṅaḽ kaṇṇil kaṇṇin biṁbaṅṅaḽ
mohaṁ māṟuṁ neraṁ (āാ..maṇṇil..)
pūvil pūviriyuṁ tenil tenaliyuṁ
maññil maññuruguṁ polĕ mĕllĕ (pūvil..)
nammaḽ..tammil..serumboḽ..
ŏru svapnahaṁsaṁ tūval nīrttuṁ veḽayil

oḽaṁ pulguṁ oraṅṅaḽ prāṇan mīṭṭuṁ nādaṅṅaḽ
dāhaṁ kūḍuṁ neraṁ (oḽaṁ..)
varṇṇa rājigaḽil prema vāhiniyil rāga vāridhiyil uḽḽaṁ muṅṅi (varṇṇa..)
ñān nin..māṟil ..sāyumboḽ (ŏru svapnahaṁsaṁ...)