ആ........ആ...
ഒരു സ്വപ്ന ബിന്ദുവിലൊതുക്കി ഒരുക്കി
ഒരു പ്രേമ സാമ്രാജ്യം ഓമലാളേ
ഒരു നവ ധാരയിലൊഴുകിയൊഴുകി
ഹൃദയരാഗമോമലാളേ
കസ്തൂരിമാനിൻ മിഴികളിൽ ഞാനൊരു
കവിതാ തളിർലത കണ്ടു
കരളിൽ പടർത്തി തഴുകിയോമനിച്ച്-
അതിനെ ഞാൻ വളർത്തി
(ഒരു സ്വപ്ന...)
കൗമാരസുന്ദര നർമഭാഷണം
കവിയായെന്നെയുയർത്തി
ആ കവിതയിൽ ഞാനലിഞ്ഞു
അവളിലെ അനുരാഗ ബിന്ദുവായി......
(ഒരു സ്വപ്ന....)
ā........ā...
ŏru svapna binduvilŏdukki ŏrukki
ŏru prema sāmrājyaṁ omalāḽe
ŏru nava dhārayilŏḻugiyŏḻugi
hṛdayarāgamomalāḽe
kastūrimānin miḻigaḽil ñānŏru
kavidā taḽirlada kaṇḍu
karaḽil paḍartti taḻugiyomanicc-
adinĕ ñān vaḽartti
(ŏru svapna...)
kaumārasundara narmabhāṣaṇaṁ
kaviyāyĕnnĕyuyartti
ā kavidayil ñānaliññu
avaḽilĕ anurāga binduvāyi......
(ŏru svapna....)