ആ.... ആ...
ഒരു സുപ്രഭാതത്തിന്‍ ഓര്‍മ്മപോലെ
തൈമണിത്തെന്നലിന്നുമ്മ പോലെ
എന്നെയുരുമ്മിത്തലോടാന്‍
ഒന്നുവാ ഒന്നുവാ ഓമലാളേ
ഓ....ഓ....
ലലലാലലലലാ..........
നിന്റെയീ മൌനങ്ങള്‍ പോലും
എന്തെന്തു വാചാലങ്ങള്‍
നിന്മിഴിത്താമരത്താളില്‍
വായിച്ചാല്‍ തീരാത്ത ലേഖനങ്ങള്‍
ഒന്നുവാ ഒന്നുവാ ഓമലാളേ
ലാലലലലാലലലാ.........
മ്........
നിന്റെയീ നാണത്തിന്‍ കൂട്ടില്‍
വന്നിന്നു ചേക്കേറും ഞാന്‍
തൂവല്‍ക്കുരുന്നുകള്‍ക്കുള്ളില്‍
ഒന്നിച്ചുരുമ്മിക്കിടന്നുറങ്ങാം
ഒന്നുവാ ഒന്നുവാ ഓമലാളേ