സീതപ്പക്ഷീ സീതപ്പക്ഷീ നിന്റെ
ശ്രീവല്ലഭനെന്നുവരും ശ്രീതിലകപ്പക്ഷീ?
സീതപ്പക്ഷീ...
കല്യാണവില്ലുകുലയ്ക്കും കര്ണ്ണികാരമാലയിടീയ്ക്കും ഒരുനാള്‍
ആ കൈവല്ലികളില്‍ നാഥന് നിന്നെ കോരിയെടുക്കും(2)
പീതാംബരമാകെയിലഞ്ഞും പീലിച്ചുരുള്‍ കൂന്തലഴിഞ്ഞും
നിന്നെ വെളുപ്പിനു കണികണ്ടാല്‍...
നിത്യമാംഗല്യം ഗ്രാമകന്യകമാര്ക്കെല്ലാം നിത്യമംഗല്യം
(സീതപ്പക്ഷീ...)
ശൃംഗാരസ്വപ്നമുണര്ത്തും ചുണ്ടുകൊണ്ടുമുത്തണിയിക്കും
ഒരുനാള്‍.....
ആ ശ്രീവത്സാങ്കിത വക്ഷസ്സില്‍ നീ വീണുമയങ്ങും(2)
നാല്പാമരപൂഞ്ചോലകളില് നാലാംകുളികഴിഞ്ഞു വരുമ്പോള്‍
നിന്നെ വെളുപ്പിനു കണികണ്ടാല്‍
നിത്യ താരുണ്യം ഗ്രാമസുന്ദരിമാര്ക്കെല്ലാംനിത്യ താരുണ്യം
(സീതപ്പക്ഷീ....)